Current Affairs

ലക്ഷങ്ങൾ ലാഭിക്കാം, വസ്തു രജിസ്ട്രേഷൻ സമയത്ത് ഈ കാര്യം ശ്രദ്ധിച്ചാൽ മതി

സ്ഥലം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സമയത്ത് രജിസ്ട്രേഷനു വേണ്ടി വലിയൊരു തുക ആണ് ഫീസ് ഇനത്തിൽ ചിലവാക്കുന്നത്. എന്നാൽ ചെറിയ ഒരു കാര്യം ശ്രദ്ധിച്ചാൽ, ലക്ഷങ്ങൾ നിങ്ങൾക്ക് ലാഭിക്കുവാൻ സാധിക്കും. അഫ്സൽ മുഹമ്മദ് എന്ന വ്യക്തി ആണ് ഈ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പ് താഴെ കൊടുത്തിട്ടുണ്ട്:

- Advertisement -

വൈകി അറിഞ്ഞ അറിവ്. ഒരാഴ്ച്ച മുൻപ് അറിഞ്ഞിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടം കുറഞ്ഞു കിട്ടിയേനെ

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…?

ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.

പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

http://keralaregistration.gov.in/pearlpublic/index.php.

കടപ്പാട്: Vijitha g nair

Athul

Recent Posts

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

53 seconds ago

വിജയ് സിനിമ നിരസിച്ച അജിത്ത് സിനിമയ്ക്ക് ഡേറ്റ് നൽകി തെലുങ്ക് താരം ശ്രീലീല, കാരണം അറിഞ്ഞ് രോഷാകുലരായി വിജയ് ആരാധകർ, ഈ ചെറിയ പ്രായത്തിൽ ഇത്രയും അഹങ്കാരം വേണോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലീല. തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ…

16 mins ago

സത്യമറിയാതെ ഡ്രൈവറെ പിന്തുണച്ചവർ ഒക്കെ എവിടെ? കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റോഷ്നാ, ആരോപണങ്ങൾക്ക് തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു

കേരളത്തിൽ ഇപ്പോൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവർ കൃഷ്ണയും തമ്മിലുള്ള പ്രശ്നം.…

32 mins ago

ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി, എന്നാൽ വരൻ ആരാണെന്ന് അറിയുമോ? പേരും ജോലിയും താമസസ്ഥലവും മറ്റു വിശദാംശങ്ങളും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളാണ് മാളവിക ജയറാം. ഇവർ ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന്…

47 mins ago

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

3 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

3 hours ago