പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കാളിയൻ. വർഷങ്ങൾക്കു മുൻപ് തന്നെ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു. ഇതിൻറെ ഒരു പോസ്റ്ററും അന്ന് പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. എങ്കിലും പ്രഖ്യാപനത്തിനുശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കാതിരുന്നത് പ്രേക്ഷകരെ നിരാശയിൽ ആഴ്ത്തി. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇന്ത്യൻ സിനിമയിൽ വളരെ പ്രശസ്തനായ ഒരു വ്യക്തി ചിത്രത്തിൻ്റെ ഭാഗമാവുന്നുണ്ട്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് ഇത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ബ്ലോക്ക് ബസ്റ്റർ ആവുന്നതിൽ അതിൻറെ സംഗീതം ഒരു നിർണായക പങ്ക് വഹിച്ചിരുന്നു. പ്രശാന്ത് നീ യിൽ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറിന്റെ സംഗീതം ചെയ്യുന്നതും ഇദ്ദേഹം തന്നെയാണ്.
ഇപ്പോൾ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കാളിയനിലും ഇദ്ദേഹം തന്നെയാണ് സംഗീതം ചെയ്യുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിലേക്ക് ഇദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് പൃഥ്വിരാജ് ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. വേണാടിന്റെ ചരിത്രപുരുഷൻ ആയിരുന്നു കുഞ്ചിറകോട്ട് കാളിയൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
നവാഗതനായ എസ് മഹേഷ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി ടി അനിൽകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കാപ്പ എന്ന ഷാജി കൈലാസ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് നേരത്തെ വൈറൽ ആയിരുന്നു. ആസിഫ് അലിയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…