രഞ്ജിനി ജോസും രഞ്ജിനിഹരിദാസും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് നന്നായി തന്നെ അറിയാം. രണ്ട് രഞ്ജിനിമാരും ഒന്നിച്ചാല്‍ പിന്നെ നോക്കേണ്ട. നേരത്തെയും ഒന്നിച്ചുള്ള കിടിലന്‍ ഡാന്‍സ് വീഡിയോകള്‍ ഇവര്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയും ആയാണ് രഞ്ജിമാര്‍ എത്തിയിരിക്കുന്നത് . ഇന്‍സ്റ്റയില്‍ വൈറലായ പാട്ടിനാണ് രണ്ട് രഞ്ജിനിമാരും ചുവടുവെച്ചത്. ഇതിന്റെ വീഡിയോ രഞ്ജിനി ഹരിദാസ് ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
‘വീണ്ടും രഞ്ജിനിയോടൊപ്പം. എങ്ങനെയാണോ റീല്‍സില്‍ ഡാന്‍സ് ചെയ്യാന്‍ ഇവളെന്നെക്കൊണ്ട് സമ്മതിപ്പിക്കുന്നത്. ഞാനെങ്ങനെയാണ് അവളെ ഇതിന് അനുവദിക്കുന്നത് എന്നാണ് അത്ഭുതപ്പെടുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് രഞ്ജിനി ഹരിദാസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് വീഡിയോ വൈറല്‍ ആയത്.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇതിന് മുമ്പ് മറ്റു റിയാലിറ്റി ഷോകളില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. തന്റെ കളങ്കമില്ലാത്ത സംസാരത്തിനും അവതരണ ശൈലിക്കും ആരാധകര്‍ ഏറെയാണ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന വേറിട്ട അവതരണമായിരുന്നു രഞ്ജിനി ഹരിദാസിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്.
പിന്നണി ഗാനരംഗത്തിലൂടെ പ്രശസ്തയായ രഞ്ജിനി ജോസ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് . ഇതിനിടെ അഭിനയരംഗത്തേക്കും താരം എത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ സജീവം ആവാതെ പാട്ടില്‍ തന്നെ തുടരുകയായിരുന്നു രഞ്ജിനി ജോസ് . തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി ഗാനം രഞ്ജിനി ആലപിച്ചിട്ടുണ്ട്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…