Film News

കുടുംബത്തിലേക്ക് പുതിയ ആള്‍ എത്തി ; വിവാഹ ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ്. എത്ര അവതാരികമാര്‍ മലയാളത്തില്‍ വന്നു പോയെങ്കിലും രഞ്ജിനി ഹരിദാസിന് ഒരു പ്രത്യേക സ്ഥാനം തന്നെ ആരാധകര്‍ നല്‍കിയിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. മംഗ്ലീഷ് കലര്‍ന്ന സംസാര രീതിയാണ് രഞ്ജിനിയെ മറ്റു അവതാരികരില്‍ നിന്ന് വേറിട്ട് ആക്കുന്നത്. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്ക് വെച്ചാണ് താരം എത്തിയിരിക്കുന്നത്.

- Advertisement -


തന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞു എന്ന സന്തോഷമാണ് രഞ്ജിനി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരന്റെ വിവാഹ ചിത്രങ്ങളും വിവാഹ ആഘോഷ വീഡിയോകളും താരം പങ്കുവെച്ചു. ഞായറാഴ്ച ആലപ്പുഴയില്‍ വച്ചായിരുന്നു ശ്രീപ്രിയന്‍ വിവാഹിതനായത്. ബ്രീസ് ജോര്‍ജ് ആണ് വധു.


രഞ്ജിനിയുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയന്റെ ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. ചുവപ്പും നീലയും നിറം കലര്‍ന്ന സാരിയിലാണ് രഞ്ജിനി ചടങ്ങിന് എത്തിയത്. രഞ്ജിനിയും അമ്മ സുജാതയും രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂട് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ലളിതമായിട്ടായിരുന്നു വിവാഹം.

രഞ്ജിനിയുടെ ഉറ്റ സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും വിവാഹത്തിനെത്തിയിരുന്നു.

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

7 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

8 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

8 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

8 hours ago