രൺബീർ ആലിയ ജോഡി പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൾ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇടവേളയ്ക്കുശേഷം ബോളിവുഡിന് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. സാമാന്യം തരക്കേടില്ലാത്ത കളക്ഷൻ ചിത്രം ഇപ്പോൾ സ്വന്തമാക്കുന്നുണ്ട്.
ഇപ്പോഴിതാ ആലിയക്കൊപ്പം കിടന്നുറങ്ങുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് രൺബീർ പറയുന്നു. കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്. ഉറക്കം തുടങ്ങിയാൽ താരം ഒരു ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കയിൽ നീങ്ങാൻ തുടങ്ങും എന്ന് രൺബീർ പറയുന്നു.
സ്വാഭാവികമായും അപ്പോൾ നമ്മൾക്ക് കിടക്കാൻ സ്ഥലം ഉണ്ടാവില്ല. തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തും ആയിരിക്കും. താൻ ഈ സമയം കൊണ്ട് ഒരു മൂലയിൽ എത്തുകയും ചെയ്യും. ശരിക്കും വളരെ കഷ്ടപ്പാടാണ് എന്ന് രൺബീർ പറയുന്നു.
അതേസമയം രൺബീറിൽ ഇഷ്ടപ്പെടുന്നതും സഹിക്കുന്നതുമായ സ്വഭാവം നിശബ്ദതയാണ് എന്ന് ആലിയയും പറഞ്ഞു. എല്ലാം കേട്ടിരിക്കുന്ന വ്യക്തിയാണ്. പക്ഷേ ഇടയ്ക്ക് അത് ബുദ്ധിമുട്ടുണ്ടാകും. എപ്പോഴെങ്കിലും പ്രതികരണം ആവശ്യമുള്ളപ്പോൾ സെൻ ബുദ്ധന്മാരെ പോലെ മിണ്ടാതെ ഇരിക്കും എന്നും ആലിയ പറയുന്നു.