Film News

അവള്‍ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണം, നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങള്‍ തടയാന്‍ സാധിക്കില്ല; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

മുംബൈ: ശ്രദ്ധ വാക്കര്‍ കൊലപാതകക്കേസില്‍ പ്രതികരണവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും മരണനിദ്രയില്‍ വിശ്രമിക്കുന്നതിന് പകരം അവള്‍ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്നും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു.

- Advertisement -

ഒന്നിന് പുറകേ ഒന്നായി എത്തിയ ട്വീറ്റുകളിലായിരുന്നു രാം ഗോപാല്‍ വര്‍മ, വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചത്.”മരണനിദ്രയില്‍ വിശ്രമിക്കുന്നതിന് പകരം മരിച്ച ആള്‍ ഒരു ആത്മാവായി മടങ്ങിവന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ, ക്രൂരമായ കൊലപാതകങ്ങള്‍ നിയമംകൊണ്ട് തടയാനാവില്ല.

പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരിഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന’; എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

ശ്രദ്ധാ വാള്‍ക്കര്‍ കൊലപാതകക്കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കുറ്റത്തിന് പങ്കാളി അഫ്താബ് പൂനെവാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. പിന്നാലെ ഇരുവരും പ്രണയത്തിലായി.

എന്നാല്‍ ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഒളിച്ചോടി ദില്ലിയിലെത്തി. ഛത്തര്‍പൂര്‍ ഏരിയയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് ഇവര്‍ പലപ്പോഴും വഴക്കിട്ടിരുന്നു.

കഴിഞ്ഞ മെയ് 18ന് വിവാഹ വിഷയത്തില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ആ നിമിഷത്തെ ദേഷ്യത്തില്‍ അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

പ്രതി ശ്രദ്ധയെ ഒരു ഹാക്‌സോ ഉപയോഗിച്ച് വെട്ടി കഷ്ണങ്ങള്‍ ആക്കുകയും 18 ദിവസത്തേക്ക് ഫ്രീസറില്‍ വെക്കുകയും പിന്നീട് അവ പല ഇടങ്ങളിലേക്കായി നീക്കം ചെയുകയും ചെയ്തു.

 

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

11 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

12 hours ago