Film News

ഞാൻ എന്നല്ല ഒരു കലാകാരനും ബിജെപി സ്യൂട്ടാകില്ല, കലാകാരനൊപ്പം നിൽക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി: രാജസേനൻ

കഴിഞ്ഞ കുറച്ചു ദിവസം മുന്നേയാണ് സംവിധായകൻ രാജസേനൻ ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയില്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ രാജസേനന്‍ പാർട്ടി വിട്ടത്.

- Advertisement -

ഇപ്പോഴിതാ ബിജെപി വിട്ടതിനു പിന്നാലെ ബിജെപിയിലെ പ്രശ്നങ്ങൾ പറയുകയാണ് രാജസേനൻ.

മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമൊക്കെ കണ്ട് അതുപോലെ തന്നെയായിരിക്കും കേരളത്തിലെന്നും വിചാരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ കേരളത്തില്‍ മുന്നോട്ട് പോകാന്‍ പറ്റുന്നില്ല എന്നാണ് രാജസേനൻ പറയുന്നത്.

ഞാൻ എന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല എന്നും രാജസേനൻ പറയുന്നു. കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും രാജസേനൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് വര്‍ക്ക് ചെയ്യാന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാജസേനന്‍ കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിയുടെ പ്രവര്‍ത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ്. ഞാനെന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല.കലാകാരന്മാരെയൊന്നും അവര്‍ക്ക് വേണ്ട, ഉപയോഗിക്കില്ല എന്നാണ് രാജസേനൻ പറയുന്നത്.

എഴുതാൻ കഴിയുന്നവരെ, പാടാൻ കഴിയുന്നവരെ, കവിത എഴുതാൻ കഴിയുന്നവരെ ഒന്നും അവർ പ്രോത്സാഹിപ്പിക്കില്ല.ചുമ്മാ നടക്കുക, അവര്‍ പറയുന്നിടത്ത് പോയി പ്രസംഗിക്കണം, കുറച്ചായപ്പോള്‍ അത് മടുത്തു എന്നാണ് രാജസേനൻ പറയുന്നത്.

കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.അപ്പോള്‍ അങ്ങനെ ഒരു മേഖല തെരഞ്ഞെടുത്തു. ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ് എന്നും രാജസേനൻ പറഞ്ഞു.

പഴയൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചൊരാളാണ്, ആ പ്രസ്ഥാനത്തില്‍ വിശ്വസിച്ചയാളാണ് താൻ എന്നും രാജസേനൻ കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

2 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

3 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago