Film News

സംവിധായകന്‍ രാജമൗലിക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗബാധ

ഹൈദരാബാദ് : പ്രശസ്‌ത സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

- Advertisement -

“എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങള്‍ പരിശോധന നടത്തി. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.” എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

2001ല്‍ സ്റ്റുഡന്റ് നമ്ബര്‍ വണ്‍ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയില്‍ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകള്‍ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

mixindia

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

10 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago