Film News

പൊന്നമ്പിളി താരം രാഹുല്‍ രവി വിവാഹിതനായി; വൈറലായി വിഡിയോയും ഫോട്ടോസും

മഴവില്‍ മനോരയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ രവി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശികളായ സുനില്‍ കുമാര്‍, ദീപ സുനില്‍ ദമ്പതികളുടെ മകളായ ലക്ഷ്മി എസ് നായരാണ് രാഹുലിന്റെ വധു. പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പെരിങ്ങോട്ടുകര സ്വദേശികളായ രവീന്ദ്രന്റേയും ക്ഷമ രവീന്ദ്രന്റേയും മകനായ രാഹുല്‍ മലയാളത്തിലേക്ക് കാല്‍വയ്ക്കുന്നത് പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.

- Advertisement -

ലക്ഷ്മി എസ്.നായര്‍ക്കൊപ്പമുള്ള. പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം ആരാധകരെ ആദ്യം അറിയിച്ചിരുന്നത്.അറിയിച്ചത്. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന് താരം കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ”അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതല്‍ മികച്ചും പ്രത്യേകതയുള്ളതുമായി മാറി.

അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.” രാഹുല്‍ കുറിച്ചിരുന്നു.

mixindia

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

2 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

2 hours ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

3 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

4 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

15 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

15 hours ago