സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് റഹ്മാന്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച റഹ്മാന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.
നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതും. റഹ്മാന്റെ ബന്ധുവാണ് സംഗീത സംവിധായകന് എആര്‍ റഹ്മാന്. ഭാര്യയുടെ സഹോദരിയെയാണ് എ.ആര് റഹ്മാന് വിവാഹം ചെയ്തിരിക്കുന്നത്. റഹ്മാന്റെ മകളുടെ വിവാഹത്തിന് എആര്‍ റഹ്മാന് എത്തിയിരുന്നു.
എആര്‍ റഹ്മാന് തന്റെ കുടുംബാംഗമാണെങ്കിലും അദ്ദേഹം തന്റെ കരിയറില്‍ ഡമേജ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നടന് റഹ്മാന് പറയുന്നത്.കാന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് റഹ്മാന് ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം എന്റെ അളിയനായ ശേഷ ആര് എന്നെ കാസ്റ്റ് ചെയ്യാന്‍ വന്നാലും എത്ര വലിയ സംവിധായകരായാലും അവര്‍ സൈഡിലൂടെ ചോദിക്കും റഹ്മാന്റെ മ്യൂസിക്ക് കിട്ടുമോ എന്ന്.
ഞാന്‍ ആരോടും സഹായം ചോദിക്കാറില്ല. അതുകൊണ്ട് അത് പറ്റില്ല അങ്ങനെ അപ്രോച്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറയും. ഇതോടെ അവിടെ ഈഗോ ക്ലാഷ് വരും.
അപ്പോള്‍ അവര്‍ പറയും എ.ആര് റഹ്മാന് എപ്പോള്‍ സമ്മതിക്കുന്നുവോ അപ്പോള്‍ നമുക്ക് ഈ സിനിമ ചെയ്യാമെന്ന്. അതും പറഞ്ഞ് അവര്‍ ഇറങ്ങി പോകും. ഇതൊരു പ്രശ്നമായിരുന്നുവെന്നാണ് നടന് റഹ്മാന് പറയുന്നത്.
ഒരുപാട് പ്രശ്നം ആയപ്പോള്‍ ഒരിക്കല്‍ ഞാന്‍ സംസാരിച്ചിരുന്നു. അങ്ങനെയാണ് സംഗമം സിനിമ സംഭവിച്ചത്. അതിന് ശേഷം പൊന്നിയന്‍ സെല്‍വനിലാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നും റഹ്മാന് പറഞ്ഞു.