Film News

പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി എആര്‍ റഹ്മാന്റെ മക്കള്‍; ചിത്രങ്ങള്‍ പങ്കുവച്ച് എആര്‍ റഹ്മാന്‍

സംഗീത പ്രേമികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. ആഗോള തലത്തില്‍ ആരാധകരുള്ള സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍.

- Advertisement -

റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും ആരാധകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിത മക്കള്‍ പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് എആര്‍ റഹ്മാന്‍.

മക്കളായ ഖദീജയും റഹീമയും പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയ വിവരമാണ് എആര്‍ റഹ്മാന്‍ അറിയിച്ചത്. മാറ്റത്തിന്റെ ഭാഗമായി അവര്‍ ഇലക്ട്രിക് കാര്‍ തിരഞ്ഞെടുത്തു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് റഹ്മാന്‍ തന്നെയാണ്.

പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാന്‍.സ്‌പോര്‍ട്‌സ്‌കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

വിവിധ മോഡുകളില്‍ ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന വേഗം 250 കിലോമീറ്ററും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.70 കോടി രൂപയാണ്.

ടൈകാന്‍ 4 എസ് അടക്കം നാലു വകഭേദങ്ങളാണു വൈദ്യുത ടൈകാന്‍ ശ്രേണിയിലുള്ളത്. ടൈകാന്‍, ടൈകാന്‍ ഫോര്‍ എസ്, ടര്‍ബോ, ടര്‍ബോ എസ്. കൂടാതെ ഫോര്‍ എസ്, ടര്‍ബോ, ടര്‍ബോ എസ് പതിപ്പുകള്‍ ക്രോസ് ടുറിസ്‌മൊ വകഭേദമായും വില്‍പനയ്ക്കുണ്ട്.

 

Abin Sunny

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

3 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

18 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

33 mins ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

45 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago