മലയാളികളുടെ പ്രിയ താരം റഹ്മാനും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. നവാഗതനായ റിയാസ് മരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. ഇന്ന് ചോറ്റാനിക്കരയില്‍ വച്ചായിരുന്നു പൂജ.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് എപികെ സിനിമാസിന്റെ ബാനറില്‍ ആദിത് പ്രസന്ന കുമാര്‍ ആണ്.ഷെബിന്‍ ബെന്‍സണ്‍, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സുജിത്ത് സാരംഗാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ‘തല്ലുമാല’, ‘സുലേഖ മന്‍സില്‍’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്സി ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം സമീറ സനീഷ്, ആര്‍ട് അരുണ്‍ ജോസ്, മേക്കപ്പ് അമല്‍ ചന്ദ്രന്.
പ്രോജക്ട് ഡിസൈനര്‍ പ്രണവ് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡേവിസണ്‍ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംസണ് സെബാസ്റ്റ്യന്‍, കളറിസ്റ്റ് സി പി രമേഷ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ആക്ഷന്‍ കൊറിയോഗ്രഫി ആക്ഷന്‍ പ്രകാശ്,
സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാല്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.ചിത്രത്തിന്റെ ടൈറ്റില്‍ ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും.
നീണ്ട ഇടവേളയ്ക്ക് ശേഷം റഹ്മാന് മലയാളത്തില്‍ എത്തുന്ന ചിത്രമാണിത്. 2019ല്‍ എത്തിയ വൈറസിലാണ് റഹ്മാന് അവസാനമായി എത്തിയത്. അതേസമയം ന്റിക്കാക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന സിനിമയാണ് ഭാവനയുടെതായി റിലീസ് ചെയ്ത പുതിയ ചിത്രം.
ഷറഫുദ്ദീന് നായകനായി എത്തിയ ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് ചിത്രമായിരുന്നു. അതേസമയം നിരവധി ചിത്രങ്ങളാണ് ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.