Film News

സെറ്റിൽ എത്തുമ്പോൾ തന്നിലെ നടനും ആയിട്ടാണ് പ്രണവ് വരുന്നത്. വളരെ അടുത്ത സൗഹൃദം ഉണ്ട് പ്രണവുമായി. റെയ്ച്ചൽ ഡേവിഡ് പറയുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് നായകനായി പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് ഹൃദയം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും, പ്രണവ് മോഹൻലാലിനെ കുറിച്ചും അഭിപ്രായം പറയുകയാണ് റേച്ചൽ ഡേവിഡ്. ദർശന എന്ന പാട്ട് കേട്ടപ്പോൾ മോഹൻലാലിനെ കുറിച്ച് അഭിമാനം തോന്നി എന്നാണ് റേച്ചൽ പറയുന്നത്.

- Advertisement -

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ റെച്ചലിനെ മലയാളികൾക്ക് സുപരിചിതമാണ്. ചിത്രത്തിൽ പ്രണവിൻ്റെ നായികയായിരുന്നു താരം. തൻറെ അടുത്ത സുഹൃത്താണ് പ്രണവ് എന്ന് റെയ്ച്ചൽ പറയുന്നു. ഇപ്പോഴും ആ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. വാട്സാപ്പും മറ്റ് ആപ്പുകളും എല്ലാം സജീവമായി തന്നെ ഉപയോഗിക്കുന്ന ആളാണ് പ്രണവ്. യാത്രകളും കാര്യങ്ങളും ഉണ്ടെങ്കിലും അദ്ദേഹം എപ്പോഴും ആക്ടീവ് ആണ്. സെറ്റിൽ എത്തുമ്പോൾ തന്നിലെ നടനും ആയിട്ടാണ് അദ്ദേഹം വരുന്നത്.

 

ദർശന എന്ന പാട്ട് കേട്ടപ്പോൾ ശരിക്കും പ്രണവിനെ കുറിച്ച് അഭിമാനം തോന്നി. പ്രണവിൻറെ കരിയറിൽ ഒരു ബ്രേക്ക് ആയിരിക്കും ഈ ചിത്രം. ഒരുപാട് എക്സ്പ്ലോർ ചെയ്യാനുണ്ട് പ്രണവിന്. സംവിധായകൻ അത് പുറത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം.

ദർശന എന്ന പാട്ട് തൻറെ പേഴ്സണൽ ഫേവറൈറ്റ് ആണ് ഇപ്പോൾ. കാവൽ എന്ന ചിത്രമാണ് റെയ്ച്ചൽ അഭിനയിച്ചു ഉടൻ പുറത്തിറങ്ങാനുള്ളത്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകൻ. അടുത്ത ആഴ്ച ചിത്രം പ്രദർശനത്തിനെത്തും.

Abin Sunny

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

25 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

53 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

1 hour ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago