മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രചന നാരായണൻകുട്ടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മാറിമായം എന്ന പരിപാടിയിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരുന്ന പരിപാടിയായിരുന്നു ഇത്. നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇതിനുശേഷം നടിക്ക് സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ ആയിരുന്നു വന്നത്.
താരം നായികയായിഅഭിനയിച്ച ലക്കിസ്റ്റാർ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയറാം ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വാടക ഗർഭപാത്രവും ആയി ബന്ധപ്പെട്ട കഥയായിരുന്നു ചിത്രം പറഞ്ഞത്. ഒരു തുടക്കക്കാരിയുടെ പകർച്ചകൾ ഒന്നുമില്ലാതെ ആയിരുന്നു താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. ചലച്ചിത്രതാര സംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ കൂടിയാണ് ഇവർ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഒരു നടി എന്നതിനുപുറമേ നല്ല ഒരു നർത്തകി കൂടിയാണ് താരം. ഇടയ്ക്കിടെ തൻറെ ഡാൻസ് വീഡിയോകൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ ഏറ്റവും പുതിയ മറ്റൊരു വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
നടിയുടെ അച്ഛൻറെ 75 രണ്ടാം പിറന്നാൾ ആണ് ഇന്ന്. “എൻറെ വിജയങ്ങൾക്ക് പുറകിൽ ഉള്ള വ്യക്തി” എന്നാണ് അച്ഛനെക്കുറിച്ച് രചന നാരായണൻകുട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റ് ഉടൻതന്നെ വൈറൽ ആയി മാറുകയും ചെയ്തു. ധാരാളം ആളുകളാണ് അച്ഛന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. പിറന്നാൾ സദ്യ കഴിക്കുന്ന അച്ഛൻറെ ചിത്രമാണ് രചന നാരായണൻകുട്ടി പങ്കുവെച്ചത്.