മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് മാധവൻ. ഒരു മലയാളി അല്ലെങ്കിൽ കൂടിയും മാധവനും ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. താര ത്തിൻറെ സിനിമകൾക്കും സീരിസുകൾക്കും കേരളത്തിൽ വളരെയധികം പ്രേക്ഷകർ ആണുള്ളത്. തമിഴിൽ തുടങ്ങി ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു മികച്ച നടൻ ആണ് താരം. ഭാഷകളും അതിർത്തികളും ഭേദിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ താരം സ്വന്തമാക്കിയിട്ടുണ്ട്.
റൊമാൻറിക് ഹീറോ ആയിട്ടാണ് താരം തമിഴിൽ തുടങ്ങിയത്. ഒരുപാട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു തുടക്കകാലത്ത് മാധവൻ. പിന്നീട് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയുണ്ടായി. തിരിച്ചുവരവിൽ റൊമാൻറിക് ഹീറോ പരിവേഷം കളഞ്ഞ്, ഏതു തരവും വേഷം ചെയ്യാൻ പക്വതയുള്ള ഒരു അഭിനേതാവ് ആയിട്ടാണ് താരം വന്നത്. തിരിച്ചുവരവിൽ താരത്തിൻ്റെ സിനിമകളെല്ലാം തന്നെ വളരെയേറെ ശ്രദ്ധേയമായി. മാഡി എന്നാണ് സ്നേഹത്തോടെ മാധവനെ ആരാധകർ വിളിക്കുന്നത്.
View this post on Instagram
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു കാര്യം ശ്രദ്ധ നേടുകയാണ്. തൻറെ മകൻ രാജ്യത്തിനായി സ്വർണം നേടിയ സന്തോഷമാണ് താരം കിട്ടിയിരിക്കുന്നത്. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആണ് മാധവൻറെ മകൻ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
View this post on Instagram
കുറച്ചു ദിവസം മുൻപ് നടന്ന മറ്റൊരു മത്സരത്തിൽ വേദാന്ത വെള്ളി നേടിയിരുന്നു. എന്തായാലും നിരവധി പേരാണ് താരപുത്രൻ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റ് ഇടുന്നത്. നിരവധി ലൈക്കുകൾ ഇത് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. നീന്തൽകുളത്തിൽ ഇതിനു മുൻപും നിരവധി നേട്ടങ്ങൾ വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്.