മലയാളത്തിൻറെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കഴിഞ്ഞ 40 വർഷങ്ങളിലേറെയായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. മലയാളത്തിനു പുറമെ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും എല്ലാം താരം വേഷമിട്ടിട്ടുണ്ട്.ഇന്ത്യയിലേ എന്നും പറഞ്ഞ് മെത്തേഡ് ആക്ടേഴ്സിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തി. നിരവധി ആരാധകർ ഉണ്ട് താരത്തിന്.
തമിഴിലെ പ്രശസ്ത നടനാണ് ആർ മാധവൻ. തുടക്കത്തിൽ റൊമാൻറിക് വേഷങ്ങളിലൂടെയാണ് താരം കടന്നുവന്നത്. ഒരിടയ്ക്ക് സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. പിന്നീട് ഒരു ടോട്ടൽ മേക്കോവർ നടത്തിയാണ് താരം തിരിച്ചെത്തിയത്. വളരെ ശക്തമായ തിരിച്ചുവരവ് ആയിരുന്നു അത്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ മാധവൻ പ്രത്യേകശ്രദ്ധ ആണ് നൽകുന്നത് എന്ന് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാവും.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മമ്മൂട്ടിയും മാധവനും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ്. സംവിധായകൻ പ്രജേഷ് സെൻ ഈ ചിത്രം പങ്കു വെച്ചിട്ടുണ്ട്. പ്രജേഷ് സെന്നിനു ഒപ്പം നിർമാതാക്കളായ ആൻറ്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മാധവൻ ആദ്യമായി സംവിധാനം ചെയ്ത റോക്കട്ട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിൽ സംവിധായകനാണ് പ്രജേഷ് സെൻ. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണൻറെ വേഷം അവതരിപ്പിക്കുന്നത്.
എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ ഈ ചിത്രം വൈറൽ ആണ്. ദുബായിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും സുദീർഘമായ സംഭാഷണത്തിലേർപ്പെട്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.