ഈ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രശസ്ത യുവനിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം നടന്നത്. സംരംഭകയായ അദ്വിതാ ശ്രീകാന്ത് ആയിരുന്നു വധു. മലയാളം സിനിമയിലെ യുവ നിർമ്മാതാക്കളിൽ മുൻപന്തിയിൽ ഉള്ള വ്യക്തിയാണ് വിശാഖ്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മെറിലാൻഡ് സ്റ്റുഡിയോസ് ഉടമയാണ് വിശാഖ് സുബ്രഹ്മണ്യം.
View this post on Instagram
വിവാ നിശ്ചയിച്ച് ചടങ്ങിന് മലയാളം സിനിമ ലോകത്തെ പ്രമുഖർ അടക്കം പങ്കെടുത്തിരുന്നു. ദമ്പതികൾക്ക് ആശംസകൾ നേരുവാൻ വേണ്ടി നിരവധി താരങ്ങളാണ് ചടങ്ങിൽ സന്നിഹിതരായത്. പൃഥ്വിരാജ്, ആസിഫ് അലി, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, മേനക തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
മെറി ലാൻഡ് സ്റ്റുഡിയോസ് സ്ഥാപകൻ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഇദ്ദേഹം നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ഇദ്ദേഹം നിർമിച്ച ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് പ്രണവ് മോഹൻലാൽ ആയിരുന്നു.
View this post on Instagram
കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങി രണ്ടു നായികമാർ ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഫന്റാസ്റ്റിക് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ഈ കമ്പനിയുടെ മറ്റു പങ്കാളികൾ.
View this post on Instagram