ശ്രീനിവാസൻ തിരക്കഥ രചിച്ചു മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഒരുനാൾ വരും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ തുറന്നു പറയുകയാണ് നിർമ്മാതാവായ എസ് സി പിള്ള. ഈ ചിത്രത്തിന് വേണ്ടി ആദ്യം പദ്ധതിയിട്ടത് തങ്ങൾ ആയിരുന്നു എന്ന് നിർമാതാവ് പറയുന്നു. ദൈവത്തിൻറെ സ്വന്തം നാട് എന്ന് അന്നതിന് പേരിട്ട് ശ്രീനിവാസനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചിരുന്നു.
ഈയൊരു കഥ പറഞ്ഞത് പാലക്കാടുള്ള ചന്ദ്രശേഖരൻ ആണ് എന്ന് ഇദ്ദേഹം പറയുന്നു. എല്ലാ ആർട്ടിസ്റ്റുകൾക്കും അഡ്വാൻസ് അടക്കം കൊടുത്തു എന്നും എസ് സി പിള്ള വ്യക്തമാക്കുന്നു. അതിനിടയിലാണ് ഇങ്ങനെ ഒരു ചതി നടന്നത്. ചിത്രം മണിയൻപിള്ള രാജുവിന്റെ നിർമ്മാണത്തിൽ ടി കെ രാജീവ് ആയിരുന്നു സംവിധാനം ചെയ്തത്. സിനിമ കണ്ടിറങ്ങിയശേഷം താൻ ഇതിനെക്കുറിച്ച് മണിയൻപിള്ള രാജുവിനോട് സംസാരിച്ചിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
എന്നാൽ സിനിമ അങ്ങനെയൊക്കെയാണ് എന്നായിരുന്നു മണിയൻപിള്ളയുടെ മറുപടി. അറിഞ്ഞു കൊണ്ടാണ് അവർ തന്നോട് ഇങ്ങനെയൊരു ചതി ചെയ്തത് എന്നും ഇദ്ദേഹം പറയുന്നു. കേസ് കൊടുക്കാൻ പലരും പറഞ്ഞിരുന്നു. പക്ഷേ താൻ കേസ് കൊടുക്കാതിരുന്നതാണ്. തൻറെ ശാപം അവർക്ക് കിട്ടിയിട്ടുണ്ടാകും എന്നും ഇദ്ദേഹം പറയുന്നു.
താൻ അത്രയധികം വേദനിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പാസഞ്ചർ എന്ന സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ചത് എസ് സി പിള്ളയായിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. ദിലീപ്, ശ്രീനിവാസൻ, നെടുമുടി വേണു, മമ്ത മോഹൻദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. സൂപ്പർ ചിത്രമായിരുന്നു ഇത്.