രണ്ടു ദിവസം മുമ്പാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഈ വാര്‍ത്ത അറിയിച്ചത്. പിന്നാലെ ആശംസ അറിയിച്ച് ആരാധകരും എത്തി. ഇതിനിടെ നടിക്ക് നേരെ വിമര്‍ശനവും ഉയര്‍ന്നു. വയറിന്റെ ഭംഗി പോവും എന്ന പേടി ഉള്ളതുകൊണ്ടാണ് പ്രിയങ്ക കുഞ്ഞിനെ ഗര്‍ഭം ധരിക്കാത്തത് എന്ന് അടക്കമുള്ള വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ ശരിക്കും ഇതൊന്നുമല്ല പ്രിയങ്ക ചോപ്രയും നിക്ക് ജോണും കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രത്തെ തേടിപ്പോയതിന് കാരണം എന്നാണ് പുതിയ വിവരം. 39 കാരിയായ പ്രിയങ്ക ചോപ്ര ഗര്‍ഭം ധരിയ്ക്കുന്നതിന് സമയം എടുക്കും.
മാത്രവും അല്ല, തന്റെ സിനിമാ തിരക്കുകളുമായി പല വഴി യാത്ര ചെയ്യുന്ന പ്രിയങ്ക ചോപ്രയ്ക്ക് ഭര്‍ത്താവ് നിക്ക് ജോണിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരവും കിട്ടാറില്ല. ശാരീരികമായി ഇരുവരും ഒരുമിച്ച് നില്ക്കാന് കഴിയാത്തത് കൊണ്ടാണ് കുഞ്ഞിനെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയത് എന്നാണ് പുതിയ വിവരം.
പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോണിന്റെയും കുഞ്ഞിനെ ഗര്‍ഭം ധരിച്ച സ്ത്രീ, അഞ്ചാമത്തെ തവണയാണ് വാടക ഗര്‍ഭം ധരിയ്ക്കുന്നത്. ഏപ്രിലില്‍ ആണ് പ്രസവത്തിന് ഡോക്ടര്‍ ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച സിസേറിയനിലൂടെ പ്രസവിച്ചു. പെണ്‍കുഞ്ഞ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങള്‍ ഇതില്‍ സ്ഥിരീകരണം വരുത്തിയില്ല.