Film News

ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം; പ്രിയ ചങ്ങാതിയ്ക്ക് ഒപ്പം മകള്‍ സ്‌ക്രീനിലെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിന്റെ ആഴം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ആദ്യ കാലത്ത് തുടങ്ങിയ ആ സൗഹൃദം ഇന്നും നിലനിര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ നിരവധി ചിത്രങ്ങള്‍ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇതിനിടെ പ്രിയ ചങ്ങാതിയ്‌ക്കൊപ്പം മകളും കൂടി അഭിനയിച്ച സന്തോഷത്തിലാണ് പ്രിയദര്‍ശന്‍ .

- Advertisement -

ഇപ്പോള്‍ രണ്ട്‌പേരും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍. ‘ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എന്റെ അനുഗ്രഹീതനായ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിയ്ക്കും നന്ദി,” എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

‘മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. കയ്യില്‍ അതിനുള്ള കോപ്പുണ്ടായിട്ടു കണ്ട സ്വപ്നമല്ല സിനിമ. ഇവനുണ്ടായതുകൊണ്ടു സംഭവിച്ചതാണ്. ഇതു പല തവണ ഞാന്‍ മക്കളോടും പറഞ്ഞിട്ടുണ്ട്,” എന്നാണ് ഒരിക്കല്‍ മോഹന്‍ലാലിനെ കുറിച്ച് പ്രിയദര്‍ശന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ . വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കല്യാണിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

‘ലൂസിഫര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംവിധാനത്തില്‍ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. ഇനി ബ്രോ ഡാഡിയാണ് പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞു. ഇതില്‍ നായിക വേഷത്തിലാണ് കല്യാണി എത്തുന്നത്.

 

 

 

 

Anusha

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

3 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

4 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

4 hours ago