Film News

പുതിയ താരങ്ങള്‍ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു സിഗരറ്റ് വലിക്കും; ആക്ഷേപങ്ങളോട് പ്രിയദര്‍ശന്‍ പ്രതികരിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

- Advertisement -

സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിത പുതിയ തലമുറ താരങ്ങള്‍ക്ക് ഒപ്പം സിനിമ ചെയ്യുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍.മനോരമയോട് സംസാരിക്കുമ്പോഴായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.

സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.പുതിയ തലമുറയിലെ അഭിനേതാക്കളെ വെച്ച് സിനിമ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അവര്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഒരു വിലയും കല്‍പിക്കില്ല എന്നും അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

‘കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങള്‍. അവര്‍ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു സിഗരറ്റ് വലിക്കുമെന്ന ആക്ഷേപത്തിലൊന്നും അര്‍ത്ഥമില്ല. കാലം മാറി. അതിനനുസരിച്ച് ചിന്താഗതികളിലും മാറ്റമുണ്ടായി’ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.
കൊവിഡ് കാലത്തിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് കൊറോണ പേപ്പേഴ്‌സ്.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്.ഏപ്രിലില്‍ ആണ് ചിത്രത്തിന്റെ റിലീസ്.

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago