ഇക്കഴിഞ്ഞ വാലൻറ്റൈൻസ് ഡേയ്ക്കാണ് മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാലിൻറെ കവിതാ സമാഹാരമായ ഗ്രയിൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് പുറത്തിറങ്ങിയത്. വിസ്മയ തന്നെ രചിച്ച കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഉള്ളതാണ് ഈ പുസ്തകം. ചലച്ചിത്ര മേഖലയിൽ നിന്ന് തന്നെയുള്ള പ്രമുഖരാണ് വിസ്മയയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. അമിതാഭ് ബച്ചനും ദുൽഖർ സൽമാനും അടക്കമുള്ളവർ അതിൽ ഉൾപ്പെടും.
ഇപ്പോഴിതാ പൃഥ്വിരാജിൻ്റെ പത്നിയായ സുപ്രിയയും വിസ്മയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരി ആയതിൽ അഭിനന്ദിക്കുന്നു. എന്നെ സംബന്ധിച്ച് ഈ പുസ്തകം സ്പർശിക്കുന്നതും തെളിമയാർന്നതുമായ ഒന്നാണ്. ഒരു മുതിർന്ന അന്തരാത്മാവിൻ്റെ ആവിഷ്കാരം ആണിത്. സ്വന്തം മനസ്സ് അറിയുന്ന സ്വന്തം ജീവിത വഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ച് ഇറങ്ങിയ ഒരു പെൺകുട്ടി എന്ന നിലയിൽ ഞങ്ങളെ നീ ഇമ്പ്രെസ്സ് ചെയ്യുന്നു. എന്നു തുടങ്ങുന്ന നീണ്ട ഒരു കുറിപ്പാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ അമിതാബ് ബച്ഛനും മോഹൻലാലിൻ്റെ മകളെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. വളരെ ക്രിയാത്മകവും ഹൃദയ സ്പർശിയുമായ യാത്രയാണ് ഈ പുസ്തകം വായിക്കുമ്പോൾ ഉണ്ടാവുന്നത് എന്ന് ബച്ചൻ പറയുകയുണ്ടായി. കഴിവ് പാരമ്പര്യമാണ് എന്നും താരം സൂചിപ്പിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത്.
മോഹൻലാലും തൻറെ മകളുടെ പുസ്തക പ്രകാശന ത്തെക്കുറിച്ച് പ്രതികരിക്കുക ഉണ്ടായിരുന്നു. മകളുടെ പുസ്തകം അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും ഉണ്ടാവണം എന്നും താരം ആവശ്യപ്പെട്ടിരുന്നു. പെൻഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.