കന്നഡയില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ചിത്രമാണ് കാന്താരാ. രചനയും സംവിധാനത്തിനുമൊപ്പം ഋഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്.
മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നടന് പൃഥിരാജ് ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ പൃഥ്വിരാജ് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
ചിത്രത്തിന്റെ മലയാള പോസ്റ്ററും പൃഥി പങ്കുവച്ചിരുന്നു. എന്നാല്‍ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ പൃഥിരാജിനെ എയറില്‍ കയറ്റിയിരിക്കുകയാണ് ട്രോളന്മാര്. പോസ്റ്ററിലെ മലയാളം ഫോണ്ടിന്റെ പ്രശ്നമാണ് ട്രോളുകള്‍ക്ക് കാരണമായത്.
ഋഷഭ് ഷെട്ടി എന്ന പേര് പോസ്റ്ററില്‍ എത്തിയപ്പോള്‍ ഋഷബ് ഷഷട്ടി എന്നായിരുന്നു. പോസ്റ്ററിലെ എല്ലാ പേരുകള്‍ക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. മലയാളം ഫോണ്ടിന്റെ പ്രശ്നം കാരണമാണ് ഇത് സംഭവിച്ചത്.
ഇ തെറ്റാണ് ട്രോളുകള്‍ക്ക് കാരണമായത്. ഒരു സിനിമ പോസ്റ്റര്‍ ഒക്കെ ചെയ്യുമ്പോള്‍ ഇത്രയും തെറ്റ് വന്നതിനെയാണ് സിനിമ പ്രേമികള്‍ വിമര്‍ശിക്കുന്നത്. അരുതേ മലയാള ഭാഷയെ കൊല്ലരുതേ എന്നാണ് പൃഥിയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കുറിക്കുന്നത്.
രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ പോസ്റ്ററിന് താഴെ കുറിച്ചത് ഇങ്ങനെ- ”കാന്‍-താരായുടെ ക്-രൂവിനും ഋഷബ് ഷഷട്-ടിക്-കും പ്രിത്-വിരാജ് പ്-രൊടക്-ഷന്സിനും ഹ്റുദിയമായ ആശംസകള്‍”-എന്നായിരുന്നു. മര്യാദക്ക് ഒരു പോസ്റ്റര്‍ മലയാളത്തിലേക്ക് മാറ്റാന്‍ കഴിയാത്ത ടീം ആണോ മൊത്തം സിനിമ മാറ്റാന്‍ പോകുന്നത്.’- എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്.