പത്താന് വിവാദം കത്തി നില്‍ക്കുകയാണ്. ചിത്രത്തില്‍ ദിപികയുടെ ബിക്കിനിയുടെ കളറിന്റെ പേരില്‍ പത്താന് സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി-സംഘ്പരിവാര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഇവരില്‍ നിന്നും ബഹിഷ്കരണ ആഹ്വാനം ശക്തമായി നില്ക്കുമ്പോള് വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന് പൃഥിരാജ്.ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും, പത്താന് വിഷയത്തില്‍ വിഷമമുണ്ട് എന്നുമായിരുന്നു നടന്റെ പ്രതികരണം.
‘കാപ്പ’ സിനിമയുടെ പ്രോമോഷന് പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വി.പൃഥിയുടെ പ്രതികരണം കൈയ്യടി നേടുകയാണ്. രാഷ്ട്രീയ പാര്‍ട്ടി കൂടി ഇടപെട്ട വിഷയമായിട്ടും വിഷയത്തില്‍ തന്റെ നിലപാട് അറിയിക്കാന്‍ കാണിച്ച നിങ്ങള്‍ മാസ് ആണ് എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ഐഎഫ്എഫ്കെ വിവാദത്തേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.ഷാരൂഖ് ഖാന് ചിത്രം പത്താനിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗംപേര് വിവാദമാക്കുന്നത്.
‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ, പത്താന് എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് ഇക്കൂട്ടരുടെ വാദം.
ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി.കൂടെതെ ഈ ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…