Social Media

വണ്ടിയില്‍ പോവുമ്പോള്‍ വെള്ള സാരിയുടുത്ത രൂപം കണ്ട് ബ്രേക്ക് ഇട്ട് നിര്‍ത്തിയ അനുഭവം; പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജും അതിഥി ബാലനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’ . ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പോലീസ് ഉദ്യോഗസ്ഥന്‍ എസിപി സത്യജിത് ആയാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രത്തെയാണ് അതിഥിയും അവതരിപ്പിക്കുന്നത്.

- Advertisement -


ഇപ്പോള്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജും അദിതിയും നിരവധി അഭിമുഖങ്ങള്‍ നല്‍കി കഴിഞ്ഞു, ഇതിനിടെ ചിത്രത്തിന്റെ കഥ വെച്ച് തങ്ങളുടെ ജീവിതത്തില്‍ അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്നാണ് ഒരു അഭിമുഖത്തിനിടെ പൃഥ്വിയോട് ചോദിച്ചത്.

ലോകത്ത് നിന്ന് പോയ ആത്മാക്കള്‍ പറയാന്‍ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ജീവിച്ചിരിയ്ക്കുന്നവരുടെ സഹായം ആവശ്യമാണ്’ എന്ന് കേള്‍ഡ് കേസിന്റെ ട്രെയിലറില്‍ പറയുന്നുണ്ട്. അത്തരത്തിലൊരു അമാനുഷിക സംഭവത്തിന് സാക്ഷിയായിട്ടുണ്ടോ എന്നാണ് ചോദ്യം. ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ.

എന്റെ കോളേജ് കാലം ഓസ്ട്രേലിയയിലായിരുന്നു. അവിടെ ലോകപ്രസിദ്ധമായ ഒരു സെല്ലുലര്‍ ജയില്‍ ഉണ്ട്. പോര്‍ട്ട് അര്‍തര്‍ എന്ന ആ സെല്ലുലര്‍ ജയില്‍ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമാണ്. പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ പോയിട്ടുണ്ട്. അവിടെ കയറുമ്പോള്‍, റിസപ്ഷനില്‍ തന്നെ വലിയൊരു ചുമരില്‍ നൂറില്‍ പരം ആളുകള്‍, അവിടെ വച്ച് ഫോട്ടോ എടുക്കുമ്പോള്‍ അനുഭവപ്പെട്ട സൂപ്പര്‍ നാച്വറല്‍ പവറിന്റെ സാന്നിധ്യം ഒട്ടിച്ചു വച്ചത് കാണാം.

ഉള്ളിലേക്ക് കടന്നാല്‍, മാസങ്ങളോളം ആളുകളെ പിടിച്ച് ഒറ്റയ്ക്ക് അടച്ചിട്ട ചില ജയില്‍ അറകളുണ്ട്. അവിടെ എത്തുമ്പോള്‍ നമുക്കൊരു ഊര്‍ജ്ജം അനുഭവിക്കാന്‍ കഴിയും. ഒരുപാട് ആളുകളുടെ മാനസികവും ശാരീരകവുമായ വേദനകള്‍ ഏറ്റുവാങ്ങിയ ചുമരുകളാണ് ഇതെന്ന് ഉള്‍ക്കൊള്ളുമ്പോള്‍ അവിടെ നമുക്ക് പ്രത്യേകം ഒരു ഊര്‍ജ്ജം അനുഭവപ്പെടും. അതല്ലാതെ വണ്ടിയില്‍ പോവുമ്പോള്‍ വെള്ള സാരിയുടുത്ത രൂപം കണ്ട് ബ്രേക്ക് ഇട്ട് നിര്‍ത്തിയ അനുഭവം എനിക്ക് ഉണ്ടായിട്ടില്ല പൃഥ്വിരാജ് പറയുന്നു.

Anusha

Recent Posts

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

3 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

19 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

51 mins ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

1 hour ago

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

1 hour ago