ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചന നൽകി പോസ്റ്റർ.ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള പോസ്റ്ററിന് ഒപ്പം, ഏറെ കാത്തിരുന്ന പ്രഖ്യാപനം എന്ന് കുറിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, നരയൻ, ആസിഫ് അലി തുടങ്ങി നിരധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റർ പങ്കുവയ്ക്കുകയാണ്.
പോസ്റ്റർ എത്തിയതോടെ വലിയ ആവേശത്തിലാണ് സിനിമ പ്രേമികൾ. ഫഹദും പൃഥ്വിരാജും ഒന്നിച്ചാൽ അത് വേറെ ലെവൽ ആകും എന്നാണ് സിനിമ പ്രേമികൾ പറയുന്നത്.
എന്തായാലും ഇരുവരും ഒന്നിക്കുന്ന ചിത്രമാണോ അതോ വേറെ എന്തെങ്കിലും പ്രഖ്യാപനമാണോ എന്നുള്ളത് നാളെ വൈകുന്നേരം ആറ് മണിക്ക് അറിയാനാകും.
അതേസമയം ഒരുപിടി ചിത്രങ്ങൾ ആണ് ഫഹദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.പുഷ്പ 2, ഓടും കുതിര ചാടും കുതിര, ധൂമം, ഹനുമാൻ ഗിയർ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.
കാപ്പ,ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.വിലായത്ത് ബുദ്ധ, സലാർ, ഖലിഫ, ആടുജീവിതം, കാപ്പ, എമ്പുരാൻ, കാളിയന്, തുടങ്ങിയ ചിത്രങ്ങളും പൃഥ്വിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്.