തൊണ്ണൂറുകളില്‍ ഒന്നിച്ചവരായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും . ഇവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം വന്‍ ഹിറ്റായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദം ഉണ്ട്. കുട്ടിക്കാലം തൊട്ടെ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമെല്ലാം. താരങ്ങളുടെ കുഞ്ഞുനാളിലെ ഫോട്ടോയും സോഷ്യല്‍ മീഡയയില്‍ എത്തിയിരുന്നു. ഹൃദയം എന്ന ചിത്രത്തിലും കല്യാണിയുടെ നായകനായി എത്തിയത് പ്രണവ് ആയിരുന്നു. ഈ ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
ഇതിനിടെ ഇവര്‍ പ്രണയത്തില്‍ ആണോ എന്ന തരത്തിലുള്ള ചോദ്യവും വന്നു. ഇപ്പോള്‍ പ്രണവ് പങ്കുവെച്ച ഫോട്ടോ കണ്ട് വീണ്ടും ആരാധകര്‍ ആ ചോദ്യം ചോദിച്ചിരിക്കുകയാണ്. പ്രണവ് ഒരു ചിത്രം പങ്കുവെച്ചതോടെയാണ് ആരാധകരിലും സംശയം വന്നത്.
കുഞ്ഞായിരുന്ന നാള് കല്യാണി പ്രിയദര്ശന് ഒപ്പമുള്ള ഒരു ചിത്രവും, ഹൃദയം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ എടുത്ത ചിത്രവും കോര്‍ത്തിണക്കിയാണ് പോസ്റ്റ്. ചിത്രത്തില്‍ കുഞ്ഞു കല്യാണി തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി ഇരിയ്ക്കുന്നത് കാണാം. കഴിഞ്ഞ ദിവസവും കല്യാണിയ്ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിരുന്നു. അതോടെ കമന്റില്‍ ചെറിയ രീതിയില്‍ ഗോസിപ്പുകളും വന്നു തുടങ്ങി.
സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് ഒന്നും സജീവമല്ലാത്ത താരപുത്രനാണ് പ്രണവ്. തന്റെ യാത്രയ്ക്കിടെ എടുത്ത ഫോട്ടോ വല്ലപ്പോഴും താരം പങ്കുവെക്കാറുണ്ട്. നിമിഷന്നേരം കൊണ്ടാ ഇത് വൈറല്‍ ആവാര്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിണ് പ്രണവ്. ചില യാത്രയ്ക്കിടെ മനോഹരമായ ഫോട്ടോയും വീഡിയോയും താരം പകര്‍ത്താറുണ്ട്.