Film News

പ്രകാശ് രാജ് വീണ്ടും വിവാഹിതനായി, വിവാഹം നടന്നത് മകൻ്റെ കൺമുന്നിൽ വച്ച്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രകാശ് രാജ്. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പലപ്പോഴും വില്ലൻ വേഷങ്ങളിൽ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ സ്വഭാവ കഥാപാത്രങ്ങളും താരം ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്. നല്ല കോമഡി ടൈമിംഗ് കൂടിയുള്ള നടനാണ് പ്രകാശ് രാജ്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇന്ന് രാവിലെ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇന്ന് ഇരുവരുടേയും വിവാഹ വാർഷികം ആണ്. ആറാമത്തെ വിവാഹ വാർഷികം ആണ് ഇത്. വേദാന്ത് എന്ന പേരുള്ള ഒരു മകനുണ്ട് ഇവർക്ക്. ധാരാളം ആളുകൾ ആയിരുന്നു ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോൾ മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് രാജ്. ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി എന്നാണ് പ്രകാശ് പറയുന്നത്. എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകൻറെ നിർബന്ധമായിരുന്നു അത്രെ. മകൻറെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്. അതിനുവേണ്ടിയാണ് പ്രകാശ് വീണ്ടും വിവാഹിതനായത്. എന്തായാലും ചടങ്ങ് എന്ന നിലയിൽ ധാരാളം ആളുകൾ ആണ് ഇപ്പോൾ പ്രകാശ് രാജിന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. രാഷ്ട്രീയത്തിൽ സജീവമായിരുന്നു താരം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥി ആയി മത്സരിച്ചിരുന്നു. എന്നാൽ താരം പരാജയപ്പെടുകയായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തി കൂടിയാണ് പ്രകാശ് രാജ്. പലപ്പോഴും ഇടതുപക്ഷ നിലപാടിലാണ് താരം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ സംഘപരിവാറിൻ്റെ കണ്ണിലെ കരട് കൂടിയാണ് പ്രകാശ് രാജ്.

Athul

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

45 mins ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

2 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

5 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

5 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

16 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

16 hours ago