Film News

സിനിമ വിജയിച്ചപ്പോള്‍ നിര്‍മ്മാതാവ് കാര്‍ തന്നു, എന്നാല്‍ കാറ് വേണ്ട അതിന് തുല്യമായ പണം മതിയെന്ന് ഞാന്‍ പറഞ്ഞു; കാരണം അതിന് പെട്രോള്‍ അടിക്കാനുള്ള കാശ് എന്റെ കൈയ്യില്‍ ഇല്ല; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു

മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന തമിഴ് ചിത്രമാണ് ലൗ ടുഡേ. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രം വമ്പന്‍ കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

- Advertisement -

ഇവാന, രവീണ രവി എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്.വെറും അഞ്ചര കോടി രൂപയ്ക്ക് ഒരുങ്ങിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 90 കോടിക്ക് അടുത്താണ്.

ചിത്രം ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ജയം രവി നായകനായ കോമാളിയായിരുന്നു. ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന് സിനിമയുടെ നിര്‍മ്മാതാവ് വണ്ടി സമ്മാനിച്ചിരുന്നു.

എന്നാല്‍ ആ കാര്‍ സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്.പണത്തോടുള്ള ആര്‍ത്തി കാരണമല്ല അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത് എന്നാണ് പ്രദീപ് പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രദീപ് ഇക്കാര്യം പറഞ്ഞത്. ”കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെങ്കിലും ഞാന്‍ അത് തിരികെ നല്‍കി. അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു.

അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക എനിക്ക് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു. അടുത്ത മൂന്ന് വര്‍ഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു എന്നാണ് പ്രദീപ് പറയുന്നത്.

പണമല്ല പാഷനാണ് എനിക്ക് വലുതെന്നും പ്രദീപ് പറഞ്ഞു. പണമാണ് എനിക്ക് മുഖ്യമെങ്കില്‍ എന്റെ അടുത്ത സിനിമ ഉടന്‍തന്നെ തുടങ്ങിയേനെ. എന്റെ പാഷന്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്.

പക്ഷേ സിനിമയില്‍ നിന്ന് എനിക്ക് വേണ്ടത് സര്‍ഗ്ഗാത്മക സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുമ്പോള്‍ പോലും അവസരം ഉണ്ടായിട്ടും ഞാന്‍ സിനിമ ചെയ്യാത്തത് അതുകൊണ്ട് ആണെന്നും പ്രദീപ് പറയുന്നു.

 

 

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago