Film News

ഞാന്‍ പൃഥ്വിരാജുമായി പ്രണയത്തിലായി, ശ്രുതി ഹാസനേക്കാള്‍ ഞാന്‍ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്; വൈറലായി പ്രഭാസിന്റെ വാക്കുകള്‍

കെജിഎഫിന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും കണ്ട് വന്‍ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.

- Advertisement -

പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് സിനിമയാണ് സലാര്‍.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ അഭിമുഖത്തില്‍ പൃഥിരാജിനെ പ്രശംസിച്ച് സംസാരിച്ച പ്രശാന്ത് നീലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൃഥ്വിരാജ് ഇല്ലാതെ സലാര്‍ പൂര്‍ണമാവില്ല എന്നാണ് പ്രശാന്ത് നീല്‍ പറഞ്ഞത്, കൂടാതെ അദ്ദേഹം ഒരു പെര്‍ഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു എന്നും പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. രാജമൗലിയുമായുള്ള സലാര്‍ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രഭാസിന്റെ പ്രശംസ.

സിനിമയ്ക്ക് ശേഷം പൃഥ്വിരാജുമായി താന്‍ പ്രണയത്തിലായി എന്നാണ് പ്രഭാസ് പറയുന്നത്. കൂടാതെ ഒരുപാട് കാര്യങ്ങള്‍ ഏറെ പ്രഫഷണലായി ചെയ്യാന്‍ കഴിയുന്ന ആളാണ് പൃഥ്വിരാജെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ. വെറുമൊരു നടന്‍ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ ചെയ്യുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്.

പൃഥ്വിരാജ് ഒരുപാട് കാര്യങ്ങള്‍ ഏറെ പ്രഫഷണലായി ചെയ്യാന്‍ കഴിയുന്ന ആളാണ്. ഹിന്ദിയില്‍ സാഹോയും രാധേശ്യാമും ചെയ്തപ്പോള്‍ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

ഹിന്ദി സിനിമയും തമിഴ് സിനിമയും കാണാറുണ്ട് എന്നിട്ടുപോലും എനിക്ക് ഹിന്ദി ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്.

ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ സഞ്ജു വഴികള്‍ കണ്ടെത്തുന്നു: വിമര്‍ശിച്ച് ന്യൂസിലന്‍ഡ് താരം
ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഞാന്‍ ചോദിക്കും സാര്‍ അവസാന നിമിഷം ഇത് മാറ്റിയാല്‍ എങ്ങനെ ശരിയാകും.

പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാന്‍ കണ്ടിട്ടില്ല. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ പൃഥ്വിരാജുമായി പ്രണയത്തിലായി.

സിനിമയിലെ നായികയായ ശ്രുതിയേക്കാള്‍ ഞാന്‍ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ദേഷ്യം പോലും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.” എന്നാണ് പ്രഭാസ് പറഞ്ഞത്. പ്രഭാസിന്റെ വാക്കുകള്‍ പൃഥി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Abin Sunny

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

10 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

11 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

14 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

14 hours ago