തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനണും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു
നടന് വരുണ്‍ ധവാന്റെ വാക്കുകളായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്.
ഏറ്റവും പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷന്‍ ഷോയില്‍ വച്ച് വരുണ്‍ ധവാന് പറഞ്ഞ വാക്കുകളായിരുന്നു
കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളിലേക്ക് എത്തിച്ചത്.
സിനിമ പ്രമോഷന്റെ ഭാഗമായി വരുണും കൃതിയും ടെലിവിഷന്‍ ഷോ ആയ ജലക് ദിഖലാജയില് പങ്കെടുക്കാന്‍ എത്തിയിരുന്നു. ഷോയിലെ ഒരു സെഗ്മെന്റില്‍ വച്ച് ലിസ്റ്റില്‍ കൃതിയുടെ പേരില്ലാത്തത് എന്തുകൊണ്ടാണെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു.
കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്നായിരുന്നു വരുണ്‍ പറഞ്ഞത്. ആ വ്യക്തി മുംബൈയില്‍ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറഞ്ഞിരുന്നു.
ചിരിയോടെയാണ് കൃതി ഇത് കേട്ടിരുന്നത്. ധവാന്റെ വാക്കുകള്‍ക്ക് പിന്നാലെ പല റിപ്പോര്‍ട്ടുകളും എത്തുകയായിരുന്നു.ദീപിക പദുക്കോണിനൊപ്പം ഇപ്പോള്‍ അഭിനയിക്കുന്നത് പ്രഭാസ് ആണ്.
അതുകൊണ്ട് പ്രഭാസുമായി കൃതി പ്രണയത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ എത്തുകയായിരുന്നു.പുതിയ ചിത്രം ആദിപുരുഷില്‍ പ്രഭാസും കൃതി സനണും ഒന്നിച്ചാണ് അഭിനയിക്കുന്നത്.
ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമായണത്തെ ആശ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയായാണ് കൃതി വേഷമിടുന്നത്.
താനും പ്രഭാസുമായിട്ടുള്ള പ്രണയ വാര്‍ത്തകള്‍ വൈറലായതോടെ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് കൃതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഷയത്തിന്റെ സത്യാവസ്ഥ കൃതി പറഞ്ഞത്.
‘അത് പ്രണയവുമല്ല, പ്രമോഷന്റെ ഭാഗവുമല്ല. ഒരു റിയാലിറ്റി ഷോയ്ക്കിടയില്‍ ഞങ്ങളുടെ ‘ബേടിയ’ കുറച്ച് വൈള്ടായി മാറി. വരുണ്‍ തമാശയോടെ പറഞ്ഞ കാര്യം പല രീതിയിലാണ് പ്രചരിച്ചത്.
ചില മാധ്യമങ്ങള്‍ എന്റെ വിവാഹ തീയതി പറയുന്നതിനു മുന്‍പ് ഇതിനുളള വിശദീകരണം അവശ്യമാണെന്ന് തോന്നുന്നു. നിങ്ങള്‍ കേട്ട വാര്‍ത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണ്” കൃതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.