Film News

അന്നും വിളക്ക് തെളിക്കാന്‍ ഈ മോതിരം ഇട്ടു തന്നെയാണ് ഞാന്‍ മണ്ഡപത്തില്‍ ഇറങ്ങിയത്; റാണി ശരണ്‍

വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് ശരണ്‍ പുതുമന. അഭിനയത്തോടൊപ്പം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും ശരണ്‍ എത്താറുണ്ട്. ഈ നടന്റെ കുടുംബവും കലാരംഗത്ത് സജീവമാണ്. സീരിയല്‍ മേഖലയിലാണ് ശരണ്‍ കൂടുതല്‍ സമയം ചിലവഴിച്ചത്. ഭാര്യ റാണിയും ഈ അടുത്ത് അഭിനയരംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ റാണി പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത് .

ഇത് ഒരു മോതിരക്കഥയാണ്. പ്ലാറ്റിനമോ വൈറ്റ് ഗോൾഡോ അല്ല. പക്ഷേ…അതിനേക്കാൾ അനേകമിരട്ടി മൂല്യം ഉള്ള ഒന്ന്. ഈ മോതിരമാണ് ഏട്ടൻ എൻ്റെ വിരലിൽ ആദ്യമായി അണിയിച്ചത്.അത് ഞങ്ങളുടെ കല്യാണത്തിനും നിശ്ചയത്തിനും കുറച്ചു മുന്നേയാണ്. അന്നൊരു ദിവസം എന്നെ കാണാൻ വന്നപ്പോൾ കയ്യിൽ ഇതുണ്ടായിരുന്നു.

അമ്മുവിന് വേണ്ടി ഗുരുവായൂരിൽ നിന്ന് വാങ്ങിയതാണ് എന്ന് പറഞ്ഞ് ആ മോതിരം നീട്ടിയപ്പോ അതിടാൻ വിരൽ കാണിച്ചു കൊടുക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കാൻ ഇല്ലായിരുന്നു. അത്ര നാൾ ഒരു soulmate ആയി നിന്ന് കേട്ട സ്വപ്നങ്ങൾ, പ്രതീക്ഷകൾ, നിസ്സഹായതകൾ,വിശ്വാസം അതിലുപരി എന്നും ഒരേ മനസ്സോടെ ഒപ്പം നടക്കാം എന്ന് പറഞ്ഞ സ്നേഹത്തിൻ്റെ തീവ്രത എല്ലാം. അതിൽ തിളങ്ങി ഞങ്ങൾ രണ്ടു പേരും.
പിന്നെ ഞാൻ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്യാറുള്ളത് പോലെ ഈശ്വരൻ്റെ ഒരിക്കലും അടയാത്ത ക്യാമറക്കണ്ണുകളും മാത്രം ഉള്ള ഒരു നിമിഷം. അന്നും അതിനു ശേഷവും ആ കൂട്ടുകാരിയായി എന്നും ഒപ്പമുണ്ടാവും എന്ന ഉറപ്പ് പാലിക്കുന്നു. അങ്ങനെ നിന്ന് തന്നെയാണ് ഏട്ടൻ്റെ ഭാര്യയും കുഞ്ഞിൻ്റെ അമ്മയും ആയത്.
ഇന്നൊരു ഡിസംബർ 3 ആണ്.2003 Dec 3നായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം. കാരണവന്മാർ നിലവിളക്കിന് മുന്നിൽ വാക്കാൽ ബന്ധം ഉറപ്പിച്ച ദിവസം. അന്നും വിളക്ക് തെളിക്കാൻ ഈ മോതിരം ഇട്ടു തന്നെയാണ് ഞാൻ മണ്ഡപത്തിൽ ഇറങ്ങിയത്. 2004 ജനുവരി 18ന് ഏട്ടൻ്റെ പേര് കൊത്തിയ സ്വർണമോതിരം അണിയുന്നത് വരെ അത് ഞാൻ ഊരിയില്ല. ഇന്ന് ഞങ്ങളുടെ നിശ്ചയത്തിൻ്റെ 18ആം പിറന്നാൾ ആണ്.ജീവിതം നിറമുള്ള ഒരു തുടർക്കഥ പോലെ..
Anusha

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

8 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

8 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

9 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

9 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

9 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

10 hours ago