Film News

യാത്രകള്‍ എന്നും പ്ലാന്‍ ചെയ്യുമ്പോള്‍ എപ്പോഴും ഒരുപാട് ആകുലതകളായിരുന്നു മനസ്സില്‍; സിജു വിജയന്റെ വാക്കുകള്‍ വൈറല്‍

വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയാണ് എറണാകുളം. ഓരോ ദിവസം കഴിയുംതോറും ഇവിടെ വികസനം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കൊച്ചി മെട്രോയുടെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ , ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് മെട്രോ. മാത്രമല്ല ഇതില്‍ സാധാരണക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നത് പോലെ തന്നെ ഭിന്നശേഷിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഭിന്നശേഷി സൗഹൃദമായി ഇടങ്ങള്‍ , വീല്‍ചെയര്‍ ഫ്രണ്ട്ലി ഇടങ്ങള്‍ എന്നൊക്കെ അടിവരയിട്ട് പറയുന്നുണ്ടെങ്കില്‍ പോലും പലസ്ഥലങ്ങളിലും ഇങ്ങനെ ഒന്നുമില്ല. എന്നാല്‍ എറണാകുളം ഭാഗത്തേക്ക് പോയാല്‍ ഇതെല്ലാം നമുക്ക് നേരില്‍ തന്നെ കാണാന്‍ കഴിയും. ഇപ്പോഴിതാ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഡോക്ടര്‍ സിജു വിജയന്‍ കൊച്ചി മെട്രോയുടെ സൗഹൃദമായ രൂപകല്പനയെകുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

- Advertisement -

കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ നവംബർ 28 ന് ഒരു സംഭവമുണ്ടായി.
കൊച്ചി മെട്രോയിൽ ഒരു യാത്ര.. അന്ന് കല്ലുമോൾടെ ബർത്ഡേ ആയിരുന്നു .. ഓള് വിളിച്ചോണ്ട് പോയതാ, ജീവിതത്തിലെ ആദ്യത്തെ മെട്രോ റെയിൽ യാത്രക്ക് ആലുവ മുതൽ ഇടപ്പള്ളി ലുലു സ്റ്റേഷൻ വരെ.. മെട്രോയിൽ യാത്ര ചെയ്ത എല്ലാവരും പറയും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു യാത്രാനുഭവം സമ്മാനിക്കും എന്ന്. ഞാനും തീർച്ചയായും അത് തന്നെ പറയുന്നു .. തീർത്തും അവിസ്മരണീയം..! പക്ഷേ ആ യാത്രക്കുമപ്പുറം മറ്റു ചില കാര്യങ്ങൾക്ക് കൂടി ഈ എഴുത്തിൽ പ്രാധാന്യം നൽകേണ്ടതായുണ്ട്. മുൻപ് നടക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളെന്ന നിലയിലും ഇപ്പോൾ വീൽചെയറിൽ ഇരിക്കുന്ന ആളെന്ന നിലയിലും യാത്രകൾ എന്നും പ്ലാൻ ചെയ്യുമ്പോൾ എപ്പോഴും ഒരു പാട് ആകുലതകളായിരുന്നു മനസ്സിൽ.
വാഹനങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും അതുപോലെ ഓരോ കെട്ടിടങ്ങളിലേക്കുള്ള പടിക്കെട്ടുകൾ കയറേണ്ടി വരുന്നത് ഓരോ സ്ഥലങ്ങളിലും ഒന്നോ അതിൽ കൂടുതലോ ആളുകളുടെ സഹായം വേണ്ടിവരുന്നത് ഒക്കെ വിഷമിപ്പിച്ചിരുന്നു. യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കി ഇരുന്നു. ആ ചിന്തകളെ എല്ലാം തകർത്ത് തരിപ്പണമാക്കുന്നതാണ് കൊച്ചി മെട്രോയുടെ നിർമ്മാണ ഘടനയും അവിടുത്തെ സ്റ്റാഫ്കളുടെ നമ്മളോടുള്ള സമീപനവും.
അന്ന് , Nov, 28 ന് Metro ആലുവ സ്റ്റേഷന് മുന്നിൽ ഞങ്ങളുടെ വാഹനത്തിൽ ഇറങ്ങിയപ്പോൾ തന്നെ വീൽചെയറിൽ വരുന്ന ആളെന്ന നിലയിൽ മെട്രോയുടെ ഒരു സ്റ്റാഫ് ഞങ്ങൾക്കരികിലേക്ക് വരുന്നു. മെട്രോ യാത്രയ്ക്ക് വന്നതാണ് എന്ന വിവരം ഞങ്ങൾ കൈമാറിയ ഉടൻ ആ സ്റ്റാഫ് ഞങ്ങൾക്കൊപ്പം കൂടുകയായിരുന്നു. ഞങ്ങൾ ഇങ്ങനെ വീൽ ചെയറിൽ എത്തുന്നു എന്നൊന്നും ആലുവ മെട്രോ സ്റ്റേഷനിൽ അറിയിച്ചിട്ട് വന്ന സ്റ്റാഫ് അല്ല .. ഒരാൾ വീൽചെയറിൽ യാത്രക്ക് എത്തുമ്പോൾ തന്നെ അവരുടെ ഡ്യൂട്ടി ഈ രീതിയിൽ തുടങ്ങുകയായി.
എൻ്റെ കൂടെ 3 പേർ ഉണ്ടായിരുന്നിട്ട് കൂടി ആ സ്റ്റാഫ് എന്നെയും കൂട്ടി സ്റ്റേഷനകത്തേക്ക് കടന്നു. റോഡു മുതൽ റെയിൽവേ പ്ലാറ്റ് ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല.. തികച്ചും വീൽച്ചെയർ ഫ്രണ്ട്ലി എന്ന സങ്കൽപ്പത്തിൻ്റെ സുന്ദര കാഴ്ച. ആ സ്റ്റാഫിനൊപ്പം നേരെ എൻട്രി ഏരിയായിൽ എത്തുന്നു. പുറത്ത് നിന്ന് ഞങ്ങൾ എടുത്ത് സ്റ്റാഫിൻ്റേൽ നൽകിയ ടിക്കറ്റ് അദ്ദേഹം അവിടെ കാണിക്കുന്നു. അത്യാവശ്യം യാത്രക്കാരുടെ തിരക്കുണ്ട്. ബോഡി സ്കാൻ ചെയ്ത ശേഷം വീൽ ചെയറിനുള്ള പ്രത്യേക വഴിയിലൂടെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടർന്നു.
വളരെ സ്മൂത്ത് ആ വഴിയിലൂടെ ഞങ്ങൾ പ്ലാറ്റ്ഫോമിൽ എത്തി. അവിടെ പ്രത്യേകമായ് മാർക്ക് ചെയ്ത ഏരിയയിൽ വീൽചെയർ നിർത്തി. സ്റ്റാഫ് അപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. ഒന്നോ രണ്ടോ മിനിറ്റ് കടന്ന് പോയി.. ആ പ്ലാറ്റ്ഫോമിലേക്ക് ഒരു കൊമ്പൻ്റെ തലയെടുപ്പുമായി മെട്രൊട്രെയിൻ കുതിച്ചു വന്ന് നിർത്തി. കൃത്യം വീൽചെയറിന് മുന്നിൽ ട്രെയിനിൻ്റെ ഡോർ. ചെണ്ടമേളത്താൽ തീർത്ത കൊച്ചി മെട്രോ സിഗ്നേച്ചർ ജിംഗിളിനൊപ്പം അനൗൺസ്മെൻ്റുകൾ തുടരുമ്പോൾ ഡോറുകൾ രാജകീയമായ് തന്നെ തുറക്കുന്നു. ട്രെയിനും പ്ലാറ്റ്ഫോമും ഒരോ ലെവലിൽ .. സിംപിളായി ട്രെയിനകത്തേക്ക് പ്രവേശിക്കുന്നു. സ്റ്റാഫും ഞങ്ങൾക്കൊപ്പം ബോഗിയിലേക്ക് പ്രവേശിച്ച് വീൽ ചെയറിന് വേണ്ടിയുള്ള പ്രത്യേക സ്ഥലത്ത് പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. സേഫ് ആയി എന്നെ ട്രെയിനിൽ പ്രവേശിപ്പിച്ച് ശുഭയാത്ര പറഞ്ഞ് ആ സ്റ്റാഫ് തൻ്റെ സേവനം ഭംഗിയായി നിർവഹിച്ച് പിൻമാറുന്നു.
യാത്ര തുടങ്ങി. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിവേഗം മെട്രോ ട്രെയിൻ കുതിച്ച് പായുകയാണ്. സെൻട്രലൈസ്ഡ് A/c യുടെ കുളിർമയിൽ അകത്തേയും പുറത്തേയും കാഴ്ചകൾ കണ്ട് ആസ്വദിച്ച് ഏകദേശം മുപ്പത് മിനിറ്റുകൾക്കുള്ളിൽ മനോഹരയാത്രക്കൊടുവിൽ ഞങ്ങൾ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ എത്തി. അവിടെയാണ് ശരിക്കും മെട്രോ ഞെട്ടിച്ചത്. വീൽചെയറിൽ ഇങ്ങനെ ഒരു യാത്രക്കാരൻ വരുന്നു എന്ന ഇൻഫർമേഷൻ അവർ ഇടപ്പള്ളിയിലേക്ക് മുൻപേ അറിയിച്ചതിൻ പ്രകാരം ട്രെയിൻ ഇടപ്പള്ളി സ്റ്റേഷനിൽ എത്തി ഡോർ തുറന്ന ഉടൻ അവിടുന്ന് മറ്റൊരു സ്റ്റാഫ് അതിവേഗം എനിക്കരികിലേക്ക് എത്തുന്നു. പിന്നീട് ബോഗിയിൽ നിന്ന് ഇറങ്ങി സ്ക്ലാനിംഗ് ഏരിയയിൽ പാസ് എക്സിറ്റ് അടിച്ച് പുറത്ത് ഇറങ്ങുന്ന വരെ ആ സ്റ്റാഫ് നമുക്കൊപ്പം തന്നെ തുടരുന്നു. മെട്രോ സ്റ്റേഷന് പുറത്ത് വളരെ സേഫ് ആയി നമ്മളെ എത്തിച്ച് ഇനിയും എന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ പോകാനായി വാഹനം റെഡിയല്ലേ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ച് ഉറപ്പാക്കിയിട്ടെ അവർ നമുക്കടുത്ത് നിന്ന് പോവു..
നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറം അല്ലെ ?
ശരിക്കും ശാരീരിക പരിമിതികളാൽ യാത്രാ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയിൽ നിന്ന് തിരിച്ച് ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയിൽ മെട്രോ അവരുടെ സേവനം തുടർന്നു. ഇന്ന് ( ഡിസംബർ 3 ) വേൾഡ് ഡിസേബിൾഡ് ഡേയിൽ Kochi Metro Rail Ltd നും അവരുടെ എല്ലാ സ്റ്റാഫ്സിനും ഈ ദിനത്തിൽ ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. ഈ സേവനം മറ്റിടങ്ങളിലേക്കും വരാനായി മാതൃകയാവട്ടെ എന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഞങ്ങളും എല്ലാവരെയും പോലെ ഈ നാട്ടിൽ സ്വതന്ത്രമായ് യാത്ര ചെയ്യുന്ന ഒരു കാലം അതിവേഗം സംജാതമാവട്ടെ..!! ഒരു സംസാര മദ്ധ്യെ ഞാൻ മെട്രോ യാത്ര ചെയ്തിട്ടില്ല എന്ന കാര്യം മനസിലാക്കി തൻ്റെ ജന്മദിനത്തിൽ തന്നെ ഈ രാജകീയ യാത്രക്ക് മുൻകൈ എടുത്ത കല്ലുമോൾക്കും (ഗയ) ഞങ്ങൾക്കൊപ്പം യാത്രയിൽ കൂടിയ ശ്യാമേട്ടനും ഹിമലിനും സ്നേഹം സിജു വിജയന്‍ കുറിച്ചു. 

.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

9 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

10 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

10 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

11 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

11 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

13 hours ago