ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജോഷി സംവിധാനം ചെയ്ത വമ്പന്‍ ഹിറ്റ് ചിത്രമായിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’. നിരൂപണ പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയ ചിത്രം ബോക്സ് ഓഫീസിലും ഹിറ്റ് ആയിരുന്നു.
ഇപ്പോഴിത ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.
മലയാളത്തില്‍ ജോജു അവതരിപ്പിച്ച കാട്ടാളന് പൊറിഞ്ചുവിനെ തെലുങ്കില്‍ നാഗാര്‍ജുനയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് സിനിമയുടെ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും.
2019-ലാണ് പൊറിഞ്ചു മറിയം ജോസ് റിലീസ് ചെയ്തത്. അഭിലാഷ് എന്‍ ചന്ദ്രന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ.വിജയരാഘവന്, ടി ജി രവി, സുധി കോപ്പ, രാഹുല്‍ മാധവ്, സലിം കുമാര്‍, സ്വാസിക തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആയിരുന്നു.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…