Film News

ഈ ചിത്രം ഓർമ്മയുണ്ടോ പെൺകുട്ടികളെ? – അഞ്ചു വർഷങ്ങൾക്ക് മുൻപത്തെ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്, ഏതു പരിപാടിയുടെ ചിത്രങ്ങൾ ആണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്നു ഇവർ. എന്നാൽ പിന്നീട് വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു ഇവർ. പിന്നീട് മഴവിൽ മനോരമയിലെ ഒരു അഭിമുഖം പരിപാടിയിലൂടെ ആയിരുന്നു താരം തിരിച്ചു വന്നത്. പിന്നീട് ഡബിൾ ബാരൽ, വൈറസ് എന്നീ സിനിമകളിലൂടെ സിനിമയിലും ശക്തമായ തിരിച്ചുവരവ് നടത്തിയ താരം.

- Advertisement -

ഇപ്പോൾ നിവിൻ പോളി നായകനായി അഭിനയിക്കുന്ന തുറമുഖം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂർണിമ ആണ്. രാജീവ് രവി ആണ് തുറമുഖം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറും ഈ ചിത്രം എന്നാണ് കരുതപ്പെടുന്നത്. ഇന്ദ്രജിത്ത്, നിമിഷ സജയൻ അടക്കമുള്ള താരങ്ങൾ തുറമുഖം എന്ന ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് പൂർണിമ. തൻറെ പുതിയ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം പൂർണിമ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, സംയുക്ത മേനോൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ചത്.

അഞ്ചു വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രങ്ങൾ ആണ് ഇത് എന്ന ചിത്രത്തിന് നൽകിയ ക്യാപ്ഷനിൽ താരം പറയുന്നു. ഡൽഹിയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്നും ചിത്രത്തിൽ പറയുന്നുണ്ട്. എന്നാൽ ഏതു പരിപാടിക്ക് വേണ്ടിയാണ് ഇവർ ഡൽഹിയിൽ ഒത്തുകൂടിയത് എന്നത് വ്യക്തമല്ല. നടി ഭാവനയുടെ വിവാഹത്തിനു വേണ്ടിയാണ് എന്ന് കമൻറുകളിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ സംഗതി അതല്ല എന്നാണ് മറ്റുചിലർ മറുപടി നൽകിയിരിക്കുന്നത്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

2 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

3 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

3 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

4 hours ago