Film News

പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ദിവസം കൊണ്ട് നേടിയത് എത്രയെന്ന് അറിയാമോ; ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. വന്‍താരനിരയുമായി എത്തിയ ബിഗ്ബജറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം ആഗോള തലത്തില്‍ മികച്ച പ്രതികരണം നേടുകയാണ്.

- Advertisement -

ചിത്രം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം ഇതുവരെ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പിഎസ് 2 സ്വന്തമാക്കിയത്.21.37 കോടി തമിഴില്‍ നിന്നും എല്ലാ ഭാഷകളില്‍ നിന്ന് 28-30 കോടിയുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലും പൊന്നിയിന്‍ സെല്‍വന്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയ് ചിത്രം വാരിസിന് ശേഷം പിഎസ് 2 ആണ് കേരള കളക്ഷനില്‍ രണ്ടാമതെത്തിയിരിക്കുന്നത്.നോര്‍ത്ത് അമേരിക്കയില്‍ മാത്രം 16 കോടിയിലധികം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

പൊന്നിയിന്‍ സെല്‍വന്‍ 1ന്റെ തുടര്‍ച്ചയായി എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 2 ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

Abin Sunny

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago