കണ്ണൂര്‍ : എല്ലിന് കഷ്ണം ഇട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെയാകെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തിയത്.
ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസ് ആയി നില്‍ക്കുമോ? അങ്ങനെ ആര്‍ക്കെങ്കിലും ഗ്യാരണ്ടി പറയാന്‍ കഴിയുമോ എന്നും പിണറായി ചോദിച്ചു.
കോണ്‍ഗ്രസിന്റെ 11 മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിയിലാണ്. ഇനിയും എത്രയോ പേര് നിരന്നു നില്‍ന്നു. ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നില്ക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ റെഡിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ഇന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഡല്‍ഹിയിലെത്തിയ പത്മജ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ബിജെപി ആസഥാനത്തെത്തിയത്.