മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ് സ്നേഹ. താരത്തിന്റെ യഥാര്‍ത്ഥ പേര് സുഹാസിനി എന്നാണ്. സിനിമയില്‍ എത്തിയതോടെയാണ് സ്നേഹ എന്ന പേര് സ്വീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ മേഖലയില്‍ വലിയൊരു സ്ഥാനം നേടാന്‍ സ്നേഹക്ക് സാധിച്ചു. അഭിനേതാവായ പ്രസന്നയെയാണ് സ്നേഹ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ കഴിഞ്ഞ ദിവസം മക്കളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ചെയ്ത് പരസ്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. നീല ഗൗണില്‍ അതീവ സുന്ദരിയായാണ് സ്നേഹ എത്തിയത്. വസ്ത്രത്തില്‍ ഗോള്‍ഡന്‍ കളര്‍ വര്‍ക്കും വരുന്നുണ്ട്. സ്നേഹ നന്നായി മെലിഞ്ഞു എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നിങ്ങളുടെ ചിന്തകളെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ജീവിതത്തിലെ സന്തോഷം എന്നായിരുന്നു ചിത്രങ്ങളുടെ ക്യാപ്ഷന്‍.
2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു. 2002ല്‍ സ്നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു.