ആദ്യദിവസം തന്നെ മലയാളികള്‍ ഏറ്റെടുത്ത പരമ്പരയാണ് സ്വാന്തനം. അതിമനോഹരമായ ഒരു കുടുംബകഥയാണ് സീരിയല്‍ പറയുന്നത്. സഹോദര ബന്ധത്തെ കുറിച്ചും , കുടുംബബന്ധങ്ങളിലെ സ്നേഹത്തെ കുറിച്ച് എല്ലാം ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ധാരാളം സിനിമ സീരിയല്‍ താരങ്ങളും സ്വാന്തനത്തില്‍ ഉണ്ട് .
ഇതില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടി രക്ഷാ രാജിന്റെ വരവ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താന്‍ മികച്ചൊരു നടി ആണെന്ന് തെളിയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞു. അല്പം കുസൃതിയും കുറുമ്പും നിറഞ്ഞ ഒരു കഥാപാത്രത്തില്‍ ആണ് സാന്ത്വനത്തില്‍ രക്ഷാ എത്തുന്നത്. കുറച്ച് നെഗറ്റീവും പോസിറ്റീവും നിറഞ്ഞ ഒരു കഥാപാത്രമാണ് അപ്പു .
View this post on Instagram
ഇവിടെ ഹരിയുടെ ഭാര്യ ആയാണ് അപ്പു എത്തുന്നത്. നേരത്തെ തമിഴ് സിനിമകളില്‍ രക്ഷ അഭിനയിച്ചിരുന്നു. ഇതിനിടെ മലയാള പരമ്പരകളിലും താരം വേഷമിട്ടിരുന്നു. ഇപ്പോള്‍ സ്വാന്തനത്തിലാണ് രക്ഷ തിളങ്ങുന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രക്ഷ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം.
രക്ഷ ഇപ്പോള്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. ‘നീല ശലഭമായി വിണ്ണില്‍ പറന്നുയരുവാന് മോഹം…’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നീല ലഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് അപ്പു എത്തുന്നത്. വളരെ ലഭിതമായ മേക്കോവറാണ് ഇതെങ്കിലും കാണാന്‍ ഒരു രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ടോപ്പില്‍ ചെറിയ ഗോള്‍ഡന്‍ വര്‍ക്കുകള്‍ മാത്രമാണുള്ളത്. സ്കേര്‍ട്ടിന്റെ ഹെഡ്പോഷന് ഒഴിച്ചാല്‍ പ്ലെയിനായാണ് എത്തുന്നത്. ഇതിനൊപ്പം നീലയും ഗോള്‍ഡും നിറത്തിലുള്ള കല്ലുകള്‍ പതിച്ച നെക്ലെസുമാണ് താരം അണിഞ്ഞത്. ഫോട്ടോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.