ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. രണ്ടാം വരവില്‍ തന്റെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങള്‍ സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ നടി. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു വലിയൊരു ഇടവേളക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങളും നടി അവതരിപ്പിച്ചു.
മാത്രമല്ല രണ്ടാം വരവില്‍ മഞ്ജു ഒന്നുകൂടി സുന്ദരിയായി എന്നാണ് ആരാധകര്‍ പറഞ്ഞത്. കിടിലന്‍ ലുക്കിലാണ് ഓരോ വേദികളില്‍ താരം എത്താര്‍. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് വൈരല്‍ ആവുന്നത്.
View this post on Instagram
സാരിയില്‍ അതി സുന്ദരിയായി നില്ക്കുന്ന ഫോട്ടോ മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘സാരി വെറും ഒരു വസ്ത്രം മാത്രമല്ല, അതൊരു ഭാഷകൂടെയാണ്’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. സാരി ലവ് എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്.
ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്റെ ഈ ചിത്രം ക്യാമറയിലാക്കിയത്. സമീറ സനീഷ് ആണ് മഞ്ജുവിന്റെ സാരി ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. നേവി ബ്ലൂ കളറും ബ്രൗണ്‍ കളറും മിക്സാക്കിയുള്ള ഡിപ് ഡയഡ് സാരിയാണ് സമീറ മഞ്ജുവിന് വേണ്ടി ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. മഞ്ജുവിന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ അയിഷയുടെയും കോസ്റ്റിയൂം ഡിസൈന്‍ ചെയ്തത് സമീറയായിരുന്നു.