Kerala News

സര്‍ക്കാരിന് വലിയ ബാധ്യത! രാജിവെച്ച മന്ത്രിമാരുടെ 27 പേഴ്‌സണല്‍ സ്റ്റാഫിനും ഇനി ആജീവനാന്ത പെന്‍ഷന്‍

എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജി വെച്ചതോടെ സര്‍ക്കാരിന് വരാന്‍ പോകുന്നത് വലിയ ബാധ്യതയെന്ന് റിപ്പോർട്ട്.ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആണ് രണ്ടരവര്‍ഷത്തിന് ശേഷം രാജി വെച്ചത്. ഇതോടെ ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരാന്‍ പോകുന്നത്.കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി അധികാരമേറ്റ മന്ത്രിമാര്‍. ഇവരുടെ സ്റ്റാഫില്‍ പുതുതായി എത്തുവരുടെ ബാധ്യതയും സര്‍ക്കാരിന് മേലാകും. 3450 രൂപ മുതല്‍ 6000 രൂപ വരെയാണ് പെന്‍ഷന്‍. ഇതിന് പുറമെ ഡിഎ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ആന്റണി രാജുവിന്റെ സ്റ്റാഫില്‍ 21 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍നിലായിരുന്നു.

- Advertisement -

അതെ സമയം 19 പേരുടേതും രാഷ്ട്രീയ നിയമനമായിരുന്നു. രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പി എ, ഒരു അസിസ്റ്റന്റ്, നാല് ക്ലര്‍ക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍, ഒരു പാചകക്കാരന്‍ എന്നിവരായിരുന്നു സ്റ്റാഫ് അംഗങ്ങളായി ആന്റണി രാജുവിന് ഉണ്ടായിരുന്നത്. അതേസമയം അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫ് അംഗങ്ങളായി 25 പേര്‍ ഉണ്ടായിരുന്നു.

ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷവനും 18 പേരുടേത് രാഷ്ട്രീയ നിയമനവും ആയിരുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ രാഷ്ട്രീയ നിയമനമായിരുന്നു. നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ രണ്ട് പേരുടേത് രാഷ്ട്രീയ നിയമനമായിരുന്നു. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും, നാല് ക്ലര്‍ക്കുമാര്‍, അഞ്ച് പ്യൂണ്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍ ഒരു പാചകക്കാരന്‍ എന്നിവരായിരുന്നു മറ്റ് നിയമനം. അതേസമയം മന്ത്രി ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളത്തിന് കൂടി പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വര്‍ഷവും ഒരു ദിവസും വരെയുള്ള പേഴ്‌സണല്‍ സ്റ്റാഫ് സേവനത്തിന് പോലും മിനിമം പെന്‍ഷന് യോഗ്യതയുണ്ടായിരിക്കും.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago