featured

കരിക്കട്ട ആണെന്ന് കരുതി തെറ്റിദ്ധരിച്ചത് ഇപ്പോള്‍ മാണിക്യം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ പെണ്‍കുട്ടി വന്നില്ലെങ്കില്‍ നല്ലൊരു കുട്ടിയെ കെട്ടണം! അമ്മയ്ക്ക് കൊടുത്ത വാക്ക്

വ്യക്തിജീവിതത്തിലെ അടക്കം കാര്യങ്ങള്‍ തുറന്നു പറഞ്ഞ ജിന്റോയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇന്നത്തെ തന്റെ കരിയര്‍ നേടിയെടുക്കുന്നതിന് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനെ പറ്റിയാണ് ജിന്റോ സംസാരിച്ച് തുടങ്ങുന്നത്. പലപ്പോഴും പിന്മാറേണ്ടി വന്ന സാഹചര്യത്തിലും വീണ്ടും കഠിനാധ്വാനം ചെയ്ത് താന്‍ ആഗ്രഹിച്ചിടത്ത് എത്തി. ബിഗ് ബോസിലേക്ക് ഒന്നാം സീസണ്‍ മുതല്‍ നോക്കിയിരുന്നു. അതില്‍ വന്ന് പോയ സുഹൃത്തുക്കള്‍ക്ക് നേടാന്‍ കഴിയാത്ത കപ്പിലേക്കാണ് താന്‍ എത്താന്‍ പോകുന്നതെന്നാണ് ജിന്റോ പറയുന്നത്.ഒരോ വീഴ്ചയും നല്ലതിന് വേണ്ടിയാണ്. ആദ്യത്തെ നോമിനേഷനില്‍ 9 പേര്‍ നോമിനേറ്റ് ചെയ്‌തെങ്കില്‍ അവസാന നോമിനേഷനില്‍ ഒരാള്‍ പോലും പറഞ്ഞില്ല. അത് തന്റെ കഴിവാണെന്നും ജിന്റോ പറയുന്നു.
നല്ലൊരു നടന്‍ ആവണമെന്നുള്ള ആഗ്രഹത്തില്‍ എത്തുക തന്നെ ചെയ്യും. സംസാരിക്കാന്‍ ചെറിയൊരു കുഴപ്പം ഉണ്ടെന്നേയുള്ളു. അത് കുറച്ച് സമയമെടുത്താല്‍ റെഡിയാവും. പിന്നെ മോന്റെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണ് അമ്മ.

- Advertisement -

ഇവിടുന്ന് ഇറങ്ങി കപ്പും വാങ്ങി നല്ല പെണ്‍കുട്ടിയെയും കെട്ടും. ഒരാള്‍ വാക്കും തന്നാണ് പോയത്. അവള്‍ സെപ്റ്റംബറില്‍ വന്നില്ലെങ്കില്‍ നല്ലൊരാളെ കെട്ടണം. അമ്മയ്ക്ക് കൊടുത്ത വാക്കാണ് എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ജിന്റോ പങ്കുവെച്ചത്. ഇതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.’ഇന്നലത്തെ മിറര്‍ ടാസ്‌കില്‍ ജിന്റോ വളരെ നല്ലപോലെ സംസാരിച്ചു. പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. തന്റെ ജീവിതവും ഉയര്‍ച്ച താഴ്ചകളും വളരെ വ്യക്തമായി, ഓവര്‍ ഇമോഷണല്‍ ആവാതെ, അയാള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ലെവലില്‍ നിന്നും ഒരു ആക്ടറിലേക്ക് ജിന്റോ എത്തും എന്നുള്ള വിശ്വാസം അയാള്‍ക്ക് ഉണ്ട്.മറ്റുള്ളവര്‍ നമ്മളോട് നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്തു കാണിച്ചു കൊടുക്കണം. അതാണ് നമ്മുടെ വിജയം. ബിഗ് ബോസിന് ശേഷം ജിന്റോയുടെ അമ്മയുടെ ആഗ്രഹപ്രകാരം ജിന്റോയുടെ വിവാഹം പെട്ടെന്ന് നടക്കട്ടെ. കാത്തിരിക്കുന്ന പെണ്‍കുട്ടി അയാളുടെ ലൈഫിലേക്ക് വരട്ടെ.
ആ കുട്ടി വരുന്നില്ല എങ്കില്‍, അതിനേക്കാള്‍ നല്ല ഒരു പെണ്‍കുട്ടി അയാളുടെ ലൈഫിലേക്ക് വരട്ടെ. കരിക്കട്ട ആണെന്ന് കരുതി തെറ്റിദ്ധരിച്ചത് ഇപ്പോള്‍ മാണിക്യം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

4 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

4 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

5 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

5 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

6 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

7 hours ago