ബിഗ് ബോസ് സീസണ് വണിലൂടെ വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ശ്രീനിഷ് പേളി . ഇതിന് മുമ്പ് ഇവര്‍ സ്ക്രീനില്‍ നിറഞ്ഞ് നിന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ഈ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയായത്. ഇവിടെ വെച്ച് ഇവര്‍ പ്രണയത്തില്‍ ആവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. ശേഷമുള്ള കുഞ്ഞു വിശേഷം പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഈ താരങ്ങള്‍.
അടുത്തിടെയാണ് താരങ്ങളായ ശ്രീനിഷ് പേളി ദമ്പതിമാര്‍ക്ക് കുഞ്ഞു ജനിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ കുഞ്ഞിന്റെ ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു ഇവര്‍. തനിക്ക് പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് അറിയിച്ചാണ് പോസ്റ്റ് ഷേയര് ചെയ്തത്. ആ മുഖം കാണാന്‍ പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിക്കുന്നു എന്ന് മനസിലാക്കിയ താരങ്ങള്‍ വൈകാതെ തന്നെ കുഞ്ഞിനെ ആരാധകര്‍ക്ക് കാണിച്ച് തരുകയായിരുന്നു. ഇതിന് പിന്നാലെ ഇതുവരെ മകളുടെ നിരവധി ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.
വീടിന്റെ മുറ്റത്ത് കുഞ്ഞിനെ എടുത്ത് നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മകളെ താലോലിക്കുന്ന അമ്മയുടെ ഫോട്ടോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ ചിത്രവും പേളി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
2019ല്‍ ആണ് ശ്രീനിഷ് പേര്‍ളി വിവാഹം നടക്കുന്നത്. ഗംഭീരമായ ചടങ്ങുകളോടെ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് ആചാരപ്രകാരം ആണ് വിവാഹം നടത്തിയത്. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ശേഷം ഗര്‍ഭകാല ചിത്രം പങ്കുവെച്ച് താരം ആരാധകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.