മലയാളികളുടെ പ്രിയപ്പെട്ട താരം പേളി മാണിയുടെയും കുടുംബത്തിന്റെയും വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷം പങ്കുവെച്ച് പേളി എത്താറുണ്ട്. ചെന്നൈയില്‍ നിന്ന് നില ബേബിയെ കാണാനെത്തിയ ശ്രീനിഷിന്റെ അമ്മയുടെയും കസിന്‍സിന്റെ വീഡിയോ ആണ് പേളി പങ്കുവെച്ചത്. തന്റെ വീട്ടില്‍ ആദ്യമായി എത്തിയ അമ്മയ്ക്ക് വലിയ സ്വീകരണമാണ് താരം ഒരുക്കിയത്.
ഇപ്പോള്‍ മറ്റൊരു വീഡിയോയുമായാണ് താരം എത്തിയത്. അമ്മയ്ക്ക് മേക്കപ്പിട്ട് കൊടുക്കുന്ന വീഡിയോയാണ് ഇത്. എന്നും ശ്രീനിഷിന്റെ അമ്മയെ സാരിയിലാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ഇത്തവണ ചുരിദാറില്‍ ആണ് അമ്മ എത്തിയത്. തന്റെ മമ്മി ക്യാമറ കണ്ടാല്‍ അപ്പോള്‍ ഓടും, എന്നാല്‍ അമ്മ അങ്ങനെയല്ല. ക്യാമറ കണ്ടാല്‍ ഇങ്ങോട്ട് വരും എന്നാണ് പേളി പറയുന്നത്. അതേസമയം മകള്‍ നിലക്ക് ശ്രീനിയുടെ അമ്മയുടെ അതേ മുഖച്ഛായം ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും പേളി പറഞ്ഞു. അമ്മയ്ക്ക് മേക്കപ്പിട്ട് കൊടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പേളി പങ്കുവെച്ചു.
ഇത്തവണ സിമ്പിളായ മേക്കപ്പാണ് അമ്മയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. 59 ഒന്നും ഒരു വയസ്സ് അല്ലെന്നും പേളി പറയുന്നുണ്ട്. അതേസമയം ശ്രീനിഷിന്റെ അച്ഛന് അമ്മ മേക്കപ്പ് ഇടുന്നതൊന്നും ഒരു പ്രശ്നമല്ല, അദ്ദേഹത്തിന് ചുരിദാറ് ഇട്ട് കാണാന്‍ ആണ് ഇഷ്ടം. എന്നാല്‍ താനാണ് സാരി തിരഞ്ഞെടുത്തതെന്ന് ശ്രീനിയുടെ അമ്മ പറയുന്നു.
അമ്മയെ ആദ്യമായി ചുരിദാറില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ശ്രീനി പങ്കുവെച്ചു. അമ്മയുടെ പുഞ്ചിരിയിലുണ്ട് എല്ലാം, ആദ്യമായാണ് അമ്മയെ സാല്‍വാറില്‍ കാണുന്നത്. അതിനുള്ള ധൈര്യം കൊടുത്തത് പേളിയാണെന്നായിരുന്നു ശ്രീനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.