പേളി-ശ്രീനിഷ് ദമ്പതികൾ മലയാളികൾക്കേവർക്കും പ്രിയപ്പെട്ടവരാണ്. ബിഗ് ബോസിലൂടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയായിരുന്നു. സീസൺ ഒന്നിലാണ് ഇവർ പങ്കെടുത്തത്. ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. പ്രശസ്ത സീരിയൽ നടനാണ് ശ്രീനീഷ്. പ്രണയമെന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും.
തൻറെ വിശേഷങ്ങളെല്ലാം താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. പേളിയുടെ പ്രസവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് തൻറെ വിശേഷങ്ങളെല്ലാം ഒന്നുപോലും വിടാതെ താരം പങ്കുവെച്ചു. ഏറെ ആളുകളാണ് താരത്തിൻ്റേ വിശേഷങ്ങൾക്ക് കാതോർത്തിരുന്നത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് താരം. നില എന്നാണ് ദമ്പതികൾക്ക് മകൾക്ക് നൽകിയിരിക്കുന്ന പേര്. നിലക്കും ആരാധകർ ഒട്ടേറെയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പേളിയുടെ ഒരു വീഡിയോ ആണ്.
View this post on Instagram
നിലയെയും കൊണ്ട് തീയേറ്ററിൽ പോയ അനുഭവം പങ്കുവെക്കുകയാണ് നടി പേളി മാണി. വാതിൽ പടിയിൽ ഇരുന്നുകൊണ്ടാണ് താരം സിനിമ കാണുന്നത്. തൊട്ടറിവിലായി അമ്മയെ ചുറ്റിപ്പറ്റിക്കൊണ്ട് നില കളിച്ചുകൊണ്ടിരിക്കുന്നു. ” ഞങ്ങൾ ഒരു സിനിമ കാണാൻ പോയതാ. നില: ഇപ്പൊ ശരിയാക്കിത്തരാം.” ഇങ്ങനെയാണ് താരം ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
View this post on Instagram
എന്തായാലും വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആളുകൾ ആണ് ഇതിന് കമൻറ് ചെയ്യുന്നത്. കൊച്ചു കുട്ടികളെയും കൊണ്ട് തീയേറ്ററിൽ സിനിമ കാണാൻ പോയാലുള്ള പ്രശ്നം ഇതാണ് എന്ന് അവർ പറയുന്നു. ഈ കഴിഞ്ഞ മാർച്ചിൽ ആണ് നിലയുടെ ഒന്നാം ജന്മദിനം ഇവർ ആഘോഷമാക്കിയത്.
View this post on Instagram