Film News

റിലീസിന് മുന്നേ കെജിഎഫ് 2′ വിന്റെ മുഴുവൻ കളക്ഷനെയും മറികടന്ന് പത്താൻ ; ജർമ്മനിയിൽ നേട്ടം കൊയ്‌ത് കിങ് ഖാൻ

ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം പത്താൻ ജനുവരി 25ന് തിയേറ്ററിൽ എത്തുകയാണ്. നാല് വർഷത്തെ ഇടവേളക്ക് ശേഷം കിങ് ഖാൻ തിരിച്ചു വരുന്ന ചിത്രം എന്ന നിലക്ക് വലിയ പ്രതീക്ഷയോടെ ആണ് സിനിമക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

- Advertisement -

അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ റിപ്പോർട്ടുകൾ പോലും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് എത്തുന്ന പുതിയ റിപ്പോർട്ട്‌ കേട്ട് ത്രില്ലടിച്ചു നിൽക്കുകയാണ് ഷാരുഖ് ആരാധകർ.

റിലീസിന് മുന്നേ തന്നെ പത്താൻ കെജിഎഫിനെ മറികടന്നു എന്ന റിപ്പോർട്ട്‌ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെ മറികടന്നിരിക്കുകയാണ് ഷാരുഖ് ഖാന്റെ ‘പത്താൻ’.

റിലീസിന് മുമ്പേ തന്നെ ചിത്രം ജർമ്മനിയിൽ നിന്ന് 1,50,000 യൂറോ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. ഇതോടെ യാഷിന്റെ ‘കെജിഎഫ് 2’വിന്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു.

കോയിമോയിയുടെ റിപ്പോർട്ട് അനുസരിച്ച് ‘കെജിഎഫ് 2’ ജർമ്മനിയിൽ 1,44,000 യൂറോ കളക്ഷൻ നേടിയിരുന്നു. എന്നാൽ പ്രീ ബുക്കിങ്ങിലൂടെ തന്നെ പത്താൻ 1,50,000 യൂറോ കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്‌.

അതേസമയം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പത്താൻ . ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Abin Sunny

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

2 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

3 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

4 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago