World

വിമാന ജീവനക്കാരന് യാത്രക്കാരന്റെ മര്‍ദനം; ആജീവനാന്ത വിലക്കേര്‍പ്പെടുത്തി വിമാനക്കമ്പനി

വിമാനത്തിലെ ജീവനക്കാരന് നേരെ യാത്രക്കാരന്റെ ആക്രമണം. കാലിഫോര്‍ണിയ സ്വദേശിയായ അലക്സാണ്ടര്‍ ടുംഗ് ക്യൂലി(33)യാണ് യാത്രക്കിടെ ജീവനക്കാരന്റെ തലയ്ക്കടിച്ചത്.

- Advertisement -

ബുധനാഴ്ച മെക്സിക്കോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ്ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 377ലായിരുന്നു സംഭവം. യാത്രാമധ്യേ വിമാനത്തിനുളളില്‍ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡറുടെ തോളത്ത് തട്ടി കാപ്പി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അലക്സാണ്ടര്‍. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാരനോട് ഇയാള്‍ മോശമായി പെരുമാറുകയും തുടര്‍ന്ന് പൈലറ്റിനെ വിവരം ധരിപ്പിക്കാന്‍ പോയ അറ്റന്‍ഡന്റിന്റെ പിന്നാലെ ചെന്ന് മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ അലക്സാണ്ടറിന് വിമാനക്കമ്പനി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. തങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമമോ അധിക്ഷേപമോ ക്ഷമിക്കാനാകില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

Rathi VK

Share
Published by
Rathi VK
Tags: airlines

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

2 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

3 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

3 hours ago