ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് പാര്‍വതി കൃഷ്ണ. അവതാരികയായിട്ടാണ് കൂടുതലും പാര്‍വതി എത്താര്‍. എന്നാല്‍ തനിക്ക് അഭിനയവും വഴങ്ങും എന്ന് പാര്‍വതി തെളിയിച്ചു കഴിഞ്ഞു. ഒരു ഇടവേളക്കുശേഷം വീണ്ടും സ്ക്രീനില്‍ സജീവമാവുകയാണ് ഈ താരം. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് പാര്‍വതി. ഇപ്പോഴിതാ മോനെ കാണാന്‍ കഴിയാത്തതിന്റെ സങ്കടവും ആ സമയത്ത് തനിക്ക് അരികിലേക്ക് വനന് ഒരു മിടുക്കിയെക്കുറിച്ചും ആണ് പാര്‍വതി പറയുന്നത് .
മോനെ കാണാതെ സങ്കടപ്പെട്ടിരുന്ന സമയത്ത് തനിക്കരികിലേക്കെത്തിയ മിടുക്കിയെക്കുറിച്ച് പറഞ്ഞാണ് പാര്‍വതി എത്തിയത്. എന്റെ അടുത്തു തന്നെ കുറെ സമയം അവളറിയാതെ അവളെന്നെ സമാധാനിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു.
കിടിലം ഷോയുടെ ഷൂട്ടിന് വന്നപ്പോള്‍ അച്ചുകുട്ടന്റെ ആരോഗ്യത്തിന് മാനിച്ചു അവനെ കൊണ്ട് വന്നില്ല. ഈ ഒരു 2 വയസ്സില്‍ അവനില്ലാതെ ഞാന്‍ എങ്ങും പോയിരുന്നില്ല, പക്ഷെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള തുടര്‍ച്ചയായ യാത്ര മൂലം അവനു പനി ആവുന്നത് കൊണ്ട് അവനെ സ്ട്രെയിന്‍ ചെയ്യിപ്പിച്ചില്ല. അവനെ കാണാതെ ഞാന്‍ ഡിപ്രെസ്സ്ഡ് ആയിരുന്ന സമയം ആണ് ഷോയ്ക്കു ഈ ചക്കര വന്നത്. എന്റെ അടുത്തു തന്നെ കുറെ സമയം അവളറിയാതെ അവളെന്നെ സമാധാനിപ്പിച്ചിരുന്നു.
മക്കളെ കാണാതിരിക്കുന്നതിന്റെ വേദന പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും 5 ദിവസം പോലും മാറി നില്ക്കാന് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. മക്കളെ കാണാതെ അവര്‍ക്കു വേണ്ടി ജീവിക്കുന്ന എല്ലാ പ്രവാസി മാതാപിതാക്കളെയും ഒരു നിമിഷം ആലോചിച്ചുപോയി എന്നായിരുന്നു പാര്‍വതി കുറിച്ചത്.