വേറിട്ട അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്. നിലപാടുകള്‍ കൊണ്ടും ഈ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പാര്‍വതിയുടെ പേര് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി ഇടയ്ക്കിടെ ഓരോ രസകരമായ പോസ്റ്റ് പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോള്‍ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. പൊതുവെ ഭക്ഷണ പ്രിയയായ താരമിപ്പോള്‍ ഒരു പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ്. പൊടി ഇഡ്ഡലി ആണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്. കൊച്ചി പാലരിവട്ടത്തുള്ള മൈസൂര്‍ രാമന് ഇഡ്ഡലി ഭക്ഷണശാലയില്‍ നിന്നുള്ള ചിത്രമാണിത്. എന്റെ ഇഡ്ഡലി ഞാന്‍ തരൂല്ല,, എന്നാണ് പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഇഡ്ഡലികള്‍ നല്കുന്നതില് പ്രശസ്തമായ സ്ഥലമാണ് മൈസൂര്‍ രാമന്.
View this post on Instagram
അഞ്ജലി മേനോന് സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ ആണ് പാര്‍വതിയുടേതായി ഒടുവില്‍ പ്രേഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം. സോണി ലിവിലൂടെയായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മിനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതിയെത്തിയത്.
2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാന് (2013), ബാംഗ്ലൂര്‍ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീന് (2015), ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.