മിഞ്ചി എന്ന ആല്‍ബത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പാർവതി കഴിഞ്ഞ ദിവസം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പൂർണ ഗർഭിണിയായിരുന്നാപ്പോളും ഡാൻസ് ചെയ്യുന്ന വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തപ്പോൾ അതിനു മികച്ചന പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോൾ പ്രസവശേഷമുള്ള ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഭർത്താവിന്റെ സഹോദരനോടൊപ്പവും കുടുംബത്തോടും ഒപ്പമുള്ള ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കുഞ്ഞിന് താരാട്ടു പാടുന്ന അച്ഛന്റെ വീഡിയോ താരം പുറത്തുവിട്ടിരുന്നു. ബാലഗോപാൽ മകന് വേണ്ടി പാടുന്ന കണ്ണാംത്തുമ്പി എന്ന ഗാനത്തിന്റെ വീഡിയോ ആണ് പാർവതി ഷെയർ ചെയ്തത്. ഇതാണ് ഏറ്റവും മനോഹര നിമിഷം എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
ഗായകനായ അച്ഛന്റെ പാട്ടു കേട്ട് ഇനി കുഞ്ഞിന് ഉറങ്ങാം അല്ലോ എന്നാണ് ചില മറുപടികൾ. കുഞ്ഞിന്റെ മുഖം കാണിക്കാത്തത് ചിലർ ചോദിക്കുന്നുണ്ട്. പാർവ്വതിയുടെ ആദ്യ സീരിയലായ ഈശ്വരൻ സാക്ഷിയായിലെ മീനാക്ഷിയെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം നിറവയറിൽ ഡാൻസ് കളിച്ചു ലേബർ റൂമിലേക്ക് പാർവതിയുടെ വീഡിയോ വൈറലായിരുന്നു. രണ്ടു പേരും ആരോഗ്യതോടെ ഇരിക്കട്ടെ എന്നാണ് അരാധകർ കമന്റ് ചെയ്തത്.
View this post on Instagram
അവതാരകയും മോഡലുമായ പാർവതി സീരിയയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ആൽബങ്ങളിലും ഷോർട്ഫിലിമിലും സജീവസാന്നിധ്യമായ പാർവ്വതി പത്തനംതിട്ടയിലെ കോന്നി സ്വദേശിയാണ്. താരം ഏതാനും സിനിമകളിലും മുഖം കാണിച്ചിരുന്നു. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ അമ്മയാവാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്.